കവിതയുടെ രസതന്ത്രങ്ങള്‍ അടുക്കളയില്‍
കവിതയുടെ രസതന്ത്രങ്ങള്‍ അടുക്കളയില്‍
ഏറാതിരിക്കട്ടെ മുളകും ഉപ്പും
ചോറുവെന്തു പശയായി മാറാതിരിക്കട്ടെ,
മഞ്ഞളെയേറി മനം മടുക്കാതെയും
മല്ലി ഏറി വയറു മല്ലിടാതെയിരിക്കട്ടെ
കടുക് വറത്തു വാങ്ങുമ്പോള്‍ എണ്ണ ഏറി
സാമ്പാറു ആറു പോലെയും
തോരന്‍ തോര്‍ത്താതെ ഈറനണിയിക്കുന്നു
തീന്‍ മേശയിലെ കുറ്റം പറച്ചിലില്‍
അവിയല്‍ ആവലാതിയായി മാറാതിരിക്കട്ടെ
പപ്പടം കരിഞ്ഞു ദുഖമാര്‍ന്ന മുഖമാവാതെ
കവിതയുടെ രസതന്ത്രങ്ങള്‍
അടുക്കളയില്‍ വിരിയും മണങ്ങളും
രുചികളോടോപ്പം ഹൃദ്യമാകട്ടെ
പിണക്കങ്ങളൊക്കെ ഇണക്കങ്ങളായി മാറട്ടെ
Comments