മൗനത്തിന്‍ തണലില്‍ ......
മൗനത്തിന്‍ തണലില്‍ ......
ഉള്ളിലോതുക്കുന്നു വേദനകളൊക്കെ
പകരം ചിരി എന്നൊരു മറു മരുന്ന്
ചുണ്ടില്‍ തേച്ചു നടക്കുന്നുന്ന ലോകമേ
നിന്നെ എന്നാണു ഞാന്‍ തിരിച്ചറിക
മൂളലുകള്‍ മാത്രം മറുപടി തന്നു
മൗനമെന്ന ആയുധമേന്തി
സഹനത്തിന്‍ മുര്‍ത്തിമത് ഭാവങ്ങളെ
എന്നാണ് നീ പുകഞ്ഞു പൊട്ടി തെറിക്കുക
ഒരു അഗ്നി പര്‍വ്വതത്തില്‍ നിന്നും ലാവ കണക്കെ
നിന്നിലെ നിന്നെ ഞാന്‍ അറിയാതെ
എങ്ങിനെ ഞാന്‍ പ്രതികരിക്കും
അതോ പ്രതികരണത്തിന് കൂട്ടുനില്‍ക്കാന്‍
നീ ഒരുക്കമല്ലന്നുണ്ടോ, അത്രയ്ക്ക് മടുത്തുവോ
ജീവിക്കാന്‍ സമ്മതിക്കാത്തൊരു സമുഖത്തിന്‍
കാപട്യത്തിന് നേരെ ഉള്ള മറയോ ഈ മൗനം
Comments
നല്ല ചിന്തകള്‍ക്ക് ഭാവുകങ്ങള്‍
അറിയില്ലെങ്കില്‍ മിണ്ടാതിരിക്കണമെന്ന് തന്നെ എന്റെയും മതം :)
നാം തന്നെ തീര്‍ക്കുന്ന തുരുത്ത് ..
ഒന്നും ഉരിയാടാതെ മൗനം ചിലപ്പൊള്‍
ഉള്ളില്‍ തിളക്കും
ചിലപ്പൊള്‍ മഴ പൊലെ പെയ്യും
അഗ്നിപൊല്‍ പൊള്ളിക്കും ..
വാക്കിലൂടെ മാത്രമായിരിക്കില്ല ചിലപ്പൊള്‍
സംവേദിക്കുവാന്‍ കഴിയുക ..
ശരീരഭാഷയിലൂടെയും നമ്മുക്ക് തിറിച്ചറിയാന്‍
സാധിച്ചേക്കും ഉള്ളില്‍ ഇരിക്കുന്ന നേരുകളേ ..
മൗനത്തിന്റെ മരത്തണലില്‍ നിശബ്ദം പിന്നൊട്ട് പൊകുമ്പൊഴും തമ്മിലറിയാന്‍ ഒരു ദിനം നിമിഷം കാലം കൊണ്ടു വരും ..
ആശംസ്കളോടെ ..
എന്നാണ് നീ പുകഞ്ഞു പൊട്ടി തെറിക്കുക " ഗുഡ് സഹനം പൊട്ടാതെ ക്ഷമയുടെ തീഷ്ണതയില്‍ തുടരുമ്പോള്‍ മാത്രമേ പുതിയ ചേതനകള്‍ക്ക് പൂര്‍ണതയുടെ പരിവേഷം കൈവരുകക ...ഇത്തരത്തിലുള്ള പുത്തന്‍ ഉരിത്തിരിയലുകള്‍ കവിതയുടെ അതിവരമ്പുകള്‍ കടന്നു നമ്മെ നിത്യതയിലേക്ക് നയിക്കണം... അവിടെയാണ് ട്രൂ അല്മാവിഷ്കരങ്ങള്‍ പൂത്തുലയുക...നന്ദി കവിയൂര്‍ജി