ഉള്ളിലുണര്‍ന്നതു

ഉള്ളിലുണര്‍ന്നതു


ഉണര്‍ന്നിരുന്നു എഴുതുന്നതിനെക്കാള്‍

ഉറക്കത്തിലെ കനവിലല്ലോ കവിതയവള്‍

ഉറഞ്ഞു തുള്ളി ഉണര്ത്തിടുമ്പോള്‍

ഉണ്മയാര്‍ന്ന വരികള്‍ എഴുതാതെയായി ഇപ്പോള്‍

ഉപ്പോളം ഇഷ്ടമെന്ന് പറഞ്ഞു ഏറ്റു വാങ്ങിയിപ്പോള്‍

ഉഷസും രാവും ഏറെ സൃഷ്ട്ടിക്കും പ്രവര്‍ത്തികള്‍

ഉര്‍ന്നു പകര്‍ന്നു തരുമി കാളിന്ദിയിലുടെ

ഉഴലുമ്പോള്‍ പറയാതെ ഇരിക്ക വയ്യ

ഉഷ്മളമേകും ഈ കവിത തരും

മനസ്സിന്റെ ആഴത്തിലേറ്റ മുറിവുകള്‍

മറ്റാരും കാണുന്നില്ലല്ലോ മറവുകള്‍

മിഴി നീര്‍കണം ആരും കാണാതെ മറച്ചു

മടിച്ചു കൈമുട്ടുകലാല്‍ മായിച്ചു

മധുരം പകരുമാ ഓര്‍മ്മകള്‍ തന്‍ മായികമാം

മലര്‍ പോലെ വിരിയുമാ പ്രണയ മന്ദഹാസത്തിനായി
 
മരുവുന്നുയെന്നും ഉണങ്ങട്ടെയെന്‍ കവിതയാലെ മുറിവുകള്‍

Comments

ajith said…
അതേയതേ, കവിതകളാല്‍ മുറിവുണങ്ങട്ടെ

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ