എന്തെ നീ ഇങ്ങനെ

എന്തെ നീ ഇങ്ങനെ


കാത്തിരിപ്പിന്റെ ഋതുക്കളും

വര്‍ഷങ്ങളും മാസങ്ങളും

ദിനങ്ങളും നാഴികളും

വിനാഴികളും നിമിഷങ്ങളും

പിന്നിട്ടു പോകുന്ന ഈ പതിവ്

ഒരു ശീലമായി മാറി കൊണ്ടിരിക്കുന്നത്

കണ്ട് ഒന്ന് ചോദിച്ചോട്ടെ പ്രണയമേ

നിനക്കിത്ര ക്ഷമയോ

*********************************************************

ഒരു കാറ്റിന്റെ മര്‍മ്മരവും

മഴയുടെ ഇരപ്പും

കടലിന്റെ കരച്ചിലും

കുയിലിന്റെ നാദവും

ഓരോ പദ ചലങ്ങളും

നിന്റെ വരവിന്റെ സൂചനകളായിരുന്നുവോ

ഞാന്‍ ഓര്‍മ്മകളുടെ കുപ്പായം തുന്നി

ചിരാതുകള്‍ കത്തിച്ച് ഹൃദയത്തിലെ

അന്തകാര മൊഴിച്ച് നിനക്കായി

കാത്തിരുന്നു എന്തെ നീ വന്നില പ്രണയമേ

Comments

Lipi Ranju said…
അതെ, ഞാനും ചോദിക്കുന്നു പ്രണയമേ നിനക്കിത്ര ക്ഷമയോ!
ajith said…
ചില പ്രണയങ്ങള്‍ക്ക് തീരെ ക്ഷമയില്ല. പെട്ടെന്ന് അടുത്ത താവളം തേടും

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “