എങ്ങോട്ടാണോ ഈ പോക്ക്

എങ്ങോട്ടാണോ ഈ പോക്ക്




ഹര്‍ത്താലും മേയ് ദിനവും കഴിഞ്ഞിന്നലെ






മെയ്യനങ്ങാതെ മേയ്യുന്നുവല്ലോ ഏവരും






മഴയിലോ കാട്ടിലോ ഒളിച്ചു പോയോ അതോ






മറന്നു കഴിഞ്ഞോ കടന്നകന്നോ ആഘോഷത്തിന്‍ രോഷം






നിത്യം വേലയുണ്ടെങ്കിലെ വിശപ്പടക്കാന്‍ കിട്ടുകയുള്ളൂ






മറ്റുപലരും പണി എടുക്കുന്നു എട്ടല്ല പന്തണ്ടിലേറെ






മണിക്കുറൊക്കെ ,വാര്‍ദ്ധക്യം വന്നു അടുക്കുന്നു സമയത്തിനുമുന്‍പേ






വെയിലും ശുദ്ധ വായുവുമില്ലാതെ






പ്രകൃതി ചക്രത്തിന് വിരുദ്ധമായി പ്രവര്‍ത്തുക്കുന്നവര്‍ ഇനിയുമെന്തേ






അറിയുന്നില്ല സത്യമായതിനെയറിയാതെ






ആര്‍ത്തു മുന്നേറുന്നു പണം എന്ന ഇന്ധനത്തിനായി






മനുഷ്യനെ മനുഷ്യനായി കാണാനാവാതെ


Comments

mayflowers said…
"പ്രകൃതി ചക്രത്തിന് വിരുദ്ധമായി പ്രവര്‍ത്തുക്കുന്നവര്‍ ഇനിയുമെന്തേ
അറിയുന്നില്ല സത്യമായതിനെയറിയാതെ
ആര്‍ത്തു മുന്നേറുന്നു പണം എന്ന ഇന്ധനത്തിനായി "

കാര്യപ്രസക്തമായ വരികള്‍.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “