ദുര്‍ഗ്ഗ
ദുര്‍ഗ്ഗ ദുര്‍ചിന്തകളെ വേരോടു അറുത്തു ദുരിതങ്ങളകറ്റുവോളെ എന്നുള്ളിലെ ദുരാഗ്രഹ ശക്തിനീക്കി നീയെന്നുമെന്‍ ദിനങ്ങളിലെനിക്കുയറിവു നല്‍കുന്നു കൊടുംങ്കാറ്റായി അലയടിക്കും തിരമാലയായ് ഋതുവസന്തത്തിനാന്ദം തീര്‍ക്കും അന്ഗ്നി നാളമായ് ധൈര്യം പകരുന്ന സത്യാനുഷ്ടാനമായ് മനഃശക്തിയുടെ നിറ സാന്നിധ്യ കേന്ദ്രമായ് പാരാജയങ്ങളില്‍ നിന്നും മോചിതയായ് പര്‍വ്വത ശിഖരങ്ങളോളം ബലം നല്‍കുവോളെ ഹൃദയവനികയില്‍ സന്തോഷം നിറക്കുവോളെ ഞാനെന്നോരഹങ്കാരം മെന്നില്‍ നിന്നുമകറ്റുവോളെ നിന്നെ എന്ത് വിളിച്ചാലും ഏറെ പറയാനില്ല നിന്നെക്കുറിച്ച് എത്ര പാടിയാലും മതിവരില്ല നിന്റെ പാദങ്ങളില്‍ വീണുനമിക്കുന്നേന്‍ ദുര്‍ഗ്ഗേ ദൂരെ കളയുക എന്‍ ദുഖങ്ങളൊക്കെയമ്മേ ..!! ചിത്രത്തിനു കടപ്പാട് google