എന്തിനി തേടല്‍

എന്തിനി തേടല്‍







നീ എന്റെ പ്രാണന്റെ പ്രാണനല്ലേ
നീ ആരാണ് ? നിനക്കായി തേടി ഞാന്‍
എവിടെയൊക്കെയോ അലഞ്ഞു ....
അപ്പു നെടുങ്ങാടിയുടെ കുന്ദലതയല്ല നീ
ചന്തുമേനോന്റെ ഇന്ദുലേഖയുമല്ല
ചാത്തുനായരുടെ മീനാക്ഷിയുമല്ല
സി.വി.യുടെ മാർത്താണ്ഡവർമ്മയിലെ സുഭദ്രയുമല്ല
ഒ ചന്തു മേനോന്റെ ശാരദയുമല്ല
ജോസഫ് മൂളിയിലുടെ സുകുമാരിയുമല്ല
സി. കൃഷ്ണൻ നായരുടെ കമലയുമല്ല
കേശവ ദേവിന്റെ അയൽക്കാരിലെ
മക്കത്തായത്തിലേക്കു ഉയർത്തപ്പെട്ട നായികയുമല്ല
മുട്ടത്തു വര്‍ക്കിയുടെ പാടാത്ത പൈങ്കിളി
കഥകളിലെ നായികമാരാരുമല്ല
ഉറൂബ്ന്റെ സ്നേഹം പൂര്‍ണ്ണമാക്കാന്‍
കഴിയാത്ത ഉമ്മാച്ചുവുമല്ല
ബഷീറിന്റെ ബാല്യകാല സഖിയിലെ സുഹറയുമല്ല
തകഴിയുടെ ചെമ്മീനിലെ കറുത്തമ്മയുമല്ല
കയറിലെ നാട്ടു പ്രമാണിയുടെ മകളുമല്ല
എം ടി യുടെ മഞ്ഞിലെ വിമലയുമല്ല
ഒ വി വിജയന്റെ ഖസാക്കിലെ
സുന്ദരിയായ മൈമുനയെയുമല്ല പിന്നെയോ
ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയുടെ മകളുമല്ല
ലളിതാംബികയുടെ അഗ്നിസാക്ഷിയിലെ
സന്യാസിനിയായി മാറിയവളോയല്ല
ആനന്ദിന്റെ ആള്‍ക്കുട്ടത്തിലെ
രാധയോ ലളിതയോ അല്ല
മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ
സായിപ്പിന്റെ വരവും കാത്തിരിക്കും കുറമ്പിയമ്മയുമല്ല
കൊവിലകന്റെ തോറ്റങ്ങളിലെ നായികമാരുമല്ല
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ
സ്മാരകശിലകളിലെ ''പൂക്കുഞ്ഞീബി'' യുമല്ല
സാറയുടെ ആലാഹയുടെ പെൺമക്കളില്‍ ആനിയുമല്ല
ഇനി അലയാൻ ഏറെ ഉണ്ട് വയ്യ അലയാൻ
പിന്നെ നീ ആരാണിന്നും പ്രഹേളികയായി പിടിതരാതെ
എങ്ങോണോ പോയി മറഞ്ഞത് അറിയില്ല
ഇനി ആരോടു ചോദിക്കും കണ്ണടച്ചിരുന്നു
അവസാനം ഒരു നിലാകുളിരുപോലെ
ഒരു മാലെയക്കാറ്റു പോലെ
മാരിവില്ലിന്‍ പ്രഭ പോലെ
ഒരു മയൂര നൃത്തം പോലെ
ഒരു കുയില്‍ നാദത്തിന്‍ മധുരിമ പോലെ
അതെ നീ എന്റെ ഉള്ളില്‍ തന്നെ ആയിരുന്നുയല്ലേ
ഞാന്‍ എന്ന ഞാനും നീയെന്ന നീയും
ഒന്നല്ലേ പിന്നെ എന്തിനി തേടല്‍ ..!!


ജീ ആർ കവിയൂർ
11/07/2016

Comments

Cv Thankappan said…
വായനാവിശേഷം നന്നായി സാര്‍..ഒടുവില്‍' തത്വമസി'യില്‍ കൊണ്ടെത്തിച്ചു!!ഞാനും അമ്പത്തിയഞ്ചുവര്‍ഷത്തിലേറെ കാലമായി വായനയിലും,എഴുത്തിലും സജീവമായി രംഗത്തുണ്ട്.അതുപോലെത്തന്നെ ഗ്രന്ഥശാലാപ്രവര്‍ത്തനത്തിലും.അതുകൊണ്ട് പുസ്തകവുമായി ആത്മബന്ധത്തിലും ആണ്........സാറിന്‍റെ കവിതകള്‍ കാണാറും വായിക്കാറുമുണ്ട്‌.ഇത്രയധികം എഴുതുന്നതു കാണുമ്പോള്‍ എനിക്കതിശയം തോന്നാറുണ്ട്..നന്നായി എഴുതുവാന്‍ കഴിയുമാറാകട്ടെ!ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “