കുറും കവിതകള്‍ 339

കുറും കവിതകള്‍  339


ജീവിത കയങ്ങളുടെ
ആഴം അളക്കാന്‍
മുങ്ങി നിവരുന്ന ജന്മങ്ങള്‍

താളവാദ്യ അകമ്പടിയോടെ
തിടമ്പേറി അകലുന്ന
ഭഗവതിയും സന്ധ്യാബരവും

നീയില്ലാത്ത പ്രപഞ്ചം
എന്നെ എന്തെ പാട്ടുകാരനാക്കുന്നു
പ്രകൃതിയുടെ വികൃതിയോയിതു

മൗനമുറങ്ങുന്ന
ശാന്തതല്ലോ കാണ്മു
അമ്പല വിശുദ്ധിയിലായ്

ഉമ്മ വന്നാലും
കിട്ടാനുള്ളത് വാങ്ങി .
ആമ്പല്‍ പൂവിന്‍ മിഴി കൂമ്പി

കുളപ്പടവിന്‍ അരികിലെ
കൈത കാട്ടില്‍ ഒരു ഇലയനക്കം
കാക്കയിരുന്നു വിരുന്നു വിളിച്ചു .

അമ്മാത്തെ കുളിപ്പടവിന്‍
ചുവട്ടിലെ ആമ്പല്‍ പൂവിനു
ഇന്നും നാണം ....

Comments

Cv Thankappan said…
അമ്മാത്തെ കുളിപ്പടവിന്‍
ചുവട്ടിലെ ആമ്പല്‍ പൂവിനു
ഇന്നും നാണം ....

നന്നായി സാര്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “