എന്നിട്ടും നീ എന്തെ ....
എന്നിട്ടും നീ എന്തെ ....
മൗനം ഉറങ്ങും രാവിന്‍ ആകാശത്തു
താരകതിളക്കങ്ങളില്ലായിരുന്നെങ്കിലീ
കണ്ണുകളില്‍ നിറമാര്‍ന്ന കാഴ്ചകളുണ്ടാവില്ലല്ലോ
സത്യം ഞാന്‍ നിന്നെ കുറിച്ച് എങ്ങിനെ
നാലുവരികള്‍ എഴുതാതെ ഇരിക്കും ...
മനം മയക്കും കാഴ്ചകളുടെ
മായാ പ്രപഞ്ചത്തില്‍
മയിലാടും കുന്നുകളിലും
കുയില്‍ പാടും താഴവാരങ്ങളും
മഴവില്ലിന്‍ വര്‍ണ്ണ ശോഭാകളിലും
നിന്നെ തിരഞ്ഞു എന്നിട്ടും കേണു
ഒരു വേഴാമ്പല്‍ മാനസനായി ഞാനും
കാട്ടാറിന്‍ കളകളാരവത്തിലും
മൂളും മുളങ്കാടിന്‍ മൗന രാഗത്തിലും
അലകടലിന്‍ നൊമ്പരതാളത്തിലും
ഇടനെഞ്ചിന്‍ മിടിപ്പിലും കാതോര്‍ത്തു
നിന്‍ കൊലിസ്സിന്‍ കിലുക്കങ്ങള്‍ക്കായി
എന്നിട്ടും നീ എന്തെ വരാതെ പോയി.....
Comments