കുറും കവിതകള്‍ 337

കുറും കവിതകള്‍  337

ഒരുപുഷ്പം വച്ചുതൊഴുതു
ഒരായിരം ആശകള്‍
മനസ്സൊരു വെളിമ്പറമ്പ്..!!

മടുപ്പില്ലാതെ വന്നുപോകും
പകലോന്റെ ദർശനം
ജീവൽ പ്രേരകം ..

ഉദയോന്റെ വരവോടെ
ചില്ലകൾക്കു ഉന്മേഷം
കിളി കുലജാലങ്ങൾക്കാഘോഷം

മോക്ഷം കാതങ്ങൾക്കും
നോവുകൾക്കുമപ്പുറം
ശരണ വഴികളിൽ മനം ..

ഒറ്റക്കു പറന്നുയര്‍ന്നാലും
ജീവിത പ്രതിസന്ധികളെ
നേരിടുന്നവന്‍ വിജയിപ്പു

ആകാശത്തമിട്ടുകള്‍
അരികില്‍ ആനച്ചൂര്
ഉള്ളില്‍ ജീവിത ഭയം ..

കടലമ്മയുടെ കനിവില്‍
ചാളത്തടിയില്‍
ജനിമൃതികള്‍ക്കിടയില്‍

ഇണയും തുണയും
തൂണുമില്ലാതെ
ആള്‍ക്കുട്ടത്തിന്‍ നിഴലില്‍ ജന്മങ്ങള്‍ .

പ്രണയങ്ങള്‍ക്ക്
വേലികെട്ടി പിരിച്ചാലും
പറന്നുയരും ഒരുനാള്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “