എന്റെ പുലമ്പലുകള്‍ 28

എന്റെ പുലമ്പലുകള്‍ 28

പഴുതിലുടെ ഇറങ്ങിവന്ന
വെളിച്ചത്തില്‍ മുഖം ചുളിക്കുന്നു
സ്വപ്ന ഭംഗത്തിന്‍ ജാള്യത

ഉച്ച സൂര്യൻ
തലക്കുമുകളിൽ
നിഴലു തേടിയലയുന്ന മനസ്സ്

വിശപ്പിന്‍  വിശേഷിപ്പുകള്‍
കേട്ടുമറന്ന വയറിന്റെ
വിളികേട്ടു വിറയാര്‍ന്ന ഉടലിന്‍ നോവു

വരണ്ട നാവിന്‍ വിളികേള്‍ക്കാതെ
കാതുകള്‍ മൂളി അടഞ്ഞു
ദീര്‍ഘ നിശ്വാസം മൗനം ഉടച്ചു

നിറഞ്ഞ വയറിന്റെ
കാല്‍ പെരുമാറ്റങ്ങള്‍
പ്രത്യാശയുടെ വെളിച്ചം കണ്ണുകളില്‍

അറിഞ്ഞു നിറഞ്ഞ നിര്‍വ്രുതിയുടെ
പ്രത്യയശാസ്ത്രം മച്ചില്‍നിന്നും
ഗൗളി ചൊല്ലല്‍ ,സത്യം

അനുഭവത്തിന്‍ തീച്ചുളയില്‍
തെല്ലിട നിന്നു തിരിഞ്ഞു നോക്കി
ചെറു പുഞ്ചിരിയോടെ നടന്നകന്ന കാലം

വീണ്ടും കറുത്തിരുണ്ടു
പകലിന്റെ സ്വപ്നാടനം
വളവിന്‍ നിവര്‍ത്തുക്കളില്ലാതെ തളര്‍ന്നുറക്കം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “