തരികിട......

തരികിട......

നെല്ലിട കിട്ടിയാല്‍
പല്ലിട കുത്തി
തെല്ലിട നോക്കാതെ
തരികിട തിതെയ്യ്

കരമില്ല നിറമില്ല
കാരിരുമ്പിന്‍ കഴഞ്ചില്ല
കാര്യമില്ലാതെ കമ്പകെട്ടിനു തീകൊടുക്കും
തരികിട തിതെയ്യ്

കള്ളില്ല പെണ്ണില്ല
കള്ള തരമില്ല
തുള്ള വിരല്‍ കടത്താന്‍ ഇടം കിട്ടുകില്‍
തരികിട തിതെയ്യ്

പൊള്ളയായി പറഞ്ഞാല്‍
പൊള്ളും അല്‍പ്പം
പള്ള നിറക്കാന്‍ കിട്ടിയാല്‍ പിന്നെ
തരികിട തിതെയ്യ്

വായില്‍ കൊള്ളാത്തതു
വയറ്റില്‍ കൊള്ളുമോ
പയറ്റില്‍ മുമ്പനായി നിന്നു
തരികിട തിതെയ്യ്

കൊള്ളില്ല ഈവിധം
കൊള്ളി തരങ്ങള്‍ പറഞ്ഞാല്‍
കൊള്ളെണ്ടി വരും ഏറെ
തരികിട തിതെയ്യ്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “