കാത്തിരിപ്പിന്‍ നോവു

കാത്തിരിപ്പിന്‍ നോവ്‌

ഹിമം മൂടിയ ഗ്രാമം
മെല്ലെ എത്തിനോക്കും സൂര്യന്‍
അരുവിയുടെ കളകളാരവത്തോടൊപ്പം

ഒരു രാത്രി കൂടിയണഞ്ഞു
നിനക്കായി ഉള്ള കാത്തിരിപ്പ്
കുളിര്‍ക്കാറ്റ് മഴയായിമാറി.

വിതുമ്പി തുള്ളിയിട്ടു
മരച്ചില്ലകളും നനഞ്ഞു
ചിറകൊട്ടി കാത്തിരിപ്പു നീണ്ടു നിനക്കായി

പാതിരാ പുള്ളുകള്‍ ചിലച്ചു
മണ്‌ഡൂകങ്ങള്‍ ഏറ്റു പാടി
ചീവിടുകള്‍ ശ്രുതി മീട്ടി

എന്നിട്ടും നീ എന്തെ
ചേക്കേറാന്‍ വന്നില്ല
കുടുവിട്ടു കൂറുമാറിയോ

എല്ലുനുറുങ്ങും വേദനയോ
പ്രണയമേ നിനക്ക്
ഇത്ര ക്രൂര മുഖമോ നിന്റെ


മിഴികള്‍ തെളിച്ചു ഇനിയൊരു
വസന്തത്തിന്‍ പ്രതീക്ഷയുമായി
ചില്ലകള്‍ തോറും കയറി ഇറങ്ങുന്നു നിനക്കായി


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “