കുറും കവിതകള്‍ 338

കുറും കവിതകള്‍  338

കാത്തു സുക്ഷിക്കുന്നത്
കിട്ടേണ്ടവര്‍ക്ക് തന്നെ കിട്ടുന്നു .
പ്രകൃതിയെന്ന പാഠപുസ്തകം.

തേവരെ തൊഴുതു മടങ്ങും
പുലർകാലത്തിൻ കുളിരും
ഒന്നങ്ങു കൂടണയാൻ മോഹം

കണ്ണുകള്‍ ഇറനണിഞ്ഞു
കഴ്ച്ചകളുടെ കുളിര്‍മ്മ .
മലനാട് മനം മയക്കുന്നു

കാത്തിരിപ്പിന്‍ അവസാനം
വന്നു പെയ്യ്തു ഒഴിയാന്‍
നോവിന്റെ ആശ്വാസം നീ ...

മലകളെ കൈകൊണ്ട്
ചുറ്റിപ്പിടിച്ചു പോകുന്ന വഴിക്ക്
മനം മയക്കും കൊളുന്തിന്‍ ഗന്ധം .

ഭക്തിയുടെ നിറവില്‍
നൊമ്പരങ്ങള്‍ മറന്നു
അശരണര്‍ ജീവിത വഴിയില്‍

കണ്ണുകളില്‍ ആഴ്ന്നു പോയൊരു
ശിശിരവസന്തങ്ങൾ തേടി
സുഖ ദുഖങ്ങളുടെ സ്വത്ത് കണ്ടു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “