ഓര്‍മ്മകളില്‍ എവിടെയോ അവള്‍ .....
ഇടയുന്നു കണ്ണിണകള്‍
ഇടനെഞ്ചിലിടക്ക മേളം
ഇടപിരിയാതെ നാം
ഇടവഴിയില്‍ കണ്ടൊരു നാളുകള്‍
ഇല്ലമറക്കുവാനാവില്ല
ഇല്ലിമുളം കാടുകളില്‍
ഇലയാട്ടം നടന്നനേരം
ഇലവാട്ടം കണ്ടൊരെന്‍
കവിളുകളില്‍ നീ തന്നൊരു
കരള്‍ കവരും നറുമുത്തവും
കരവലത്തിലോതുക്കിയ
കറ കളയാത്ത സ്നേഹത്തിന്‍
മനംമയക്കും മഴവില്ലിന്‍ വര്‍ണ്ണാഭശോഭ
മായുന്നില്ലയിന്നും ,മതിലുകള്‍ കെട്ടിയിട്ടും
മറക്കുവാനാവില്ലയെന്‍ മനതാരിലിന്നും
മാലേയകുളിര്‍ കോരുന്നു നിന്‍ ഓര്‍മ്മ
ഇടനെഞ്ചിലിടക്ക മേളം
ഇടപിരിയാതെ നാം
ഇടവഴിയില്‍ കണ്ടൊരു നാളുകള്‍
ഇല്ലമറക്കുവാനാവില്ല
ഇല്ലിമുളം കാടുകളില്‍
ഇലയാട്ടം നടന്നനേരം
ഇലവാട്ടം കണ്ടൊരെന്‍
കവിളുകളില്‍ നീ തന്നൊരു
കരള്‍ കവരും നറുമുത്തവും
കരവലത്തിലോതുക്കിയ
കറ കളയാത്ത സ്നേഹത്തിന്‍
മനംമയക്കും മഴവില്ലിന്‍ വര്‍ണ്ണാഭശോഭ
മായുന്നില്ലയിന്നും ,മതിലുകള്‍ കെട്ടിയിട്ടും
മറക്കുവാനാവില്ലയെന്‍ മനതാരിലിന്നും
മാലേയകുളിര്‍ കോരുന്നു നിന്‍ ഓര്‍മ്മ
Comments