കുറും കവിതകള്‍ 331
കുറും കവിതകള്‍ 331
ചന്ദ്രബിംബം പുഞ്ചിരിച്ചു
കണ്ടു നാണം കൊണ്ട് നെയ്യാമ്പല്‍.
ഓളം തള്ളി ഉള്ളാകെ ..!!
മച്ചിതെങ്ങേൽ ആലിംഗനം
തിരിയിട്ടു നില്‍പ്പു
എരിവാര്‍ന്ന നോട്ടം
ഇരുളിന്‍ ചില്ലയിലേക്ക്
ചേക്കേറുന്നു
നിശ്ശബ്ദമീ മിഴിപ്പക്ഷികള്‍
മീന സൂര്യന്‍
മേഘ കുതിരയേറി.
ഉഷ്ണ സഞ്ചാരം .....
മേഘ ദമ്പതികള്‍ക്കു കലഹം
ഇടിമിന്നലവസാനം
കണ്ണുനീര്‍ മഴ
Comments
ആശംസകള്‍