കുറും കവിതകള്‍ 335

കുറും കവിതകള്‍ 335

നിറമാര്‍ന്ന ലോകത്ത്
പുലരാന്‍  ഏറെ
ജീവിതവേഷങ്ങള്‍

പഞ്ചവർണ്ണക്കിളി
പറന്നുയർന്നു
ഓർമ്മകളിൽ ബാല്യമുണർന്നു.

പ്രഭാത കിരണങ്ങൾ തഴുകി
മണ്ണിൻ നവാർന്ന ഗന്ധം
സുപ്രഭാത ചിന്തയിൽ മനം


നുള്ളിയകലാൻ കാത്തുനില്ക്കുന്നു
കൊളുന്തിൻ താഴ്‌വാര.
ജീവനത്തിൻ പദചലനം ...


നിഴൽ നോക്കി  മരങ്ങൾ
മുകരായി നിന്നു മലകൾ
കുളിർകോരി താഴ്‌വാരം

മക്കൾ പടിയിറക്കിയ ദുഃഖങ്ങൾ
അമ്പലമുറ്റങ്ങളിൽ  
പുണ്യം തേടി ....

നീലാകാശത്തിനു
താഴെ പന്തലൊരുക്കി.
പേരാലിൻ വിശുദ്ധി

അമിട്ടുകള്‍ പൊട്ടിവിരിഞ്ഞു
അമ്മവിരളില്‍ തൂങ്ങി
രണ്ടു കുഞ്ഞു മിഴികള്‍

ഊതികാച്ചി പഴുപ്പിച്ചു തല്ലി
ഉരുക്കുകള്‍ തുക്കി വില്‍ക്കുന്നു
നാടോടി ഹൃദയ മിടുപ്പുകള്‍

 ജീവിത പടവുകളിറങ്ങിയ
വര്‍ദ്ധ്യക്ക മൗന ചിന്തനം
അതിജീവന ദുഃഖം കഠിനം

ഇന്നു രൊക്കം നാളെകടം
ഭാഗ്യം കടന്നു വരുന്നവഴി
ആരറിവു ജീവിത മദ്ധ്യേ ..!!

തീവട്ടി വെളിച്ചത്തില്‍
കുടമാറ്റ തിമിര്‍പ്പിന്‍ താളത്തില്‍
കാതാട്ടി വാലാട്ടി  അനുസരണയോടെ ....

മഞ്ഞു പെയ്യുന്ന വെളുപ്പാന്‍ കാലത്ത്
മുക്കവലയിലെ മരചുവട്ടില്‍
കട്ടന്‍ അനത്തി കാത്തിരുപ്പു ഒരു പെട്ടികട ...

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “