നിറങ്ങളുടെ വഴിയെ

നിറങ്ങളുടെ വഴിയെ



മൗനം കൂടുകൂട്ടും ഹൃദയ ഭിത്തികളിൽ
ആരോരുമറിയാതെ തേങ്ങി രാക്കിളിയും
പുഞ്ചിരി പാൽ പൊഴിച്ചു കൊണ്ടു  നിലാവും
ആഴങ്ങൾ തേടും നനവിൻ വഴുക്കലിൽ
വഴിയാത്രക്കരികിൽ നിന്നും കള്ളി മുള്ളുകൾ
തലതാഴ്ത്തി നിൽക്കുമ്പോൾ  അകലെയങ്ങ്
മരുപ്പച്ചകൾ മോഹത്തിൻ തളിർ ചൂടി നില്ക്കുന്നു
എലുകതാണ്ടി കടൽ കടന്നു മനമേതോ
തിരകളുടെ സംഗീതത്തിൻ  കാതോർത്ത്
പ്രഹ്ലാദ സ്ത്രുതി പാടി ഹോളികാ ദഹനം നടക്കുന്നു  
ചിരിച്ചു തകർക്കുന്നു ഭാങ്കിൻ ലഹരിയിൽ
നിറങ്ങളുടെ വിളയിടങ്ങൾ വീണ്ടും നൃത്തമാടി
ഓലപ്പീലി ചൂടി  നില്ക്കും തീരങ്ങളിലേക്ക്
തേങ്ങലോതുക്കാതെ ഓർമ്മകൾ പറന്നകന്നു ....!!
  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “