കുറും കവിതകള്‍ 329

കുറും കവിതകള്‍ 329

ചിന്മുദ്രാംഗിതം
ഏകം പൊരുള്‍.
മൗനാനു ഭാവത്തിന്‍ ലോലഭാവം ...!!

ചക്രവാളത്തിനുമപ്പുറം
കത്തിയെരിഞ്ഞാലും
നിർവാണം അകലെ .

വസന്തത്തോടോപ്പം
ഋതുമാതിയായി ...
വാനവും ഭൂമിയും അവളും ..!!

ഭക്തിയാൽ മധുരം
തേടുന്നു മനമെന്ന
കുഞ്ഞനുറുമ്പ്‌ ...!!

എല്ലാം മറന്നാടുന്നു
പ്രപഞ്ചം സത്യം
സൗന്ദര്യ ലഹരിയാൽ മനം..

സാന്ത്വനമില്ലാത്ത
മനസ്സിൽ താണ്ഡവം .
ശിവോഹം ശിവസ്വരുപം..!!

നയനം ദ്വയം
ചിന്തനമേകം..
ഭവസാഗരമഖിലം പ്രപഞ്ചം..!!

രാമം ശ്രീ രാമം
ജപിക്കുന്നിതു
മനോഹരം

അക്ഷര സമാനം
അക്ഷിയില്‍ വിരിഞ്ഞു.
രുദ്രാക്ഷം

ത്രിഗുണം ത്രിനേത്രം ത്രിയാകരം
ശംഭോ ശിവം ശങ്കരം
പാര്‍വതി പരമേശ്വരം

ചുംബന മധുരമെറ്റ്
വിരിഞ്ഞു ദലമര്‍മ്മരം
മിടിപ്പോടെ നെഞ്ചകം .

ഈണം മറന്ന ചുണ്ടില്‍
ഇളം വെയിലില്‍ ചാഞ്ഞു.
മോഹനം കൃഷ്ണം....

മിഴികളില്‍ കാളിമ
നൃത്തമാടി തൃഷ്ണ.
വൃന്ദാവന മധുരം .

പ്രാതല്‍ കഴിഞ്ഞ ഇളം കാറ്റ്
ചുണ്ട് തേടി മുളംതണ്ടും..
തനിയാവര്‍ത്തനം .

കരണം മറിഞ്ഞു
മുന്നക്ഷരങ്ങളാല്‍
ജീവിതമെന്ന അനിവാര്യത

ഋതു വസന്ത ശോഭയോരുങ്ങി
പ്രകൃതിക്കൊപ്പമവരും
വര്‍ണ്ണരാജികളില്‍ മനം മയങ്ങി .

കുശലങ്ങളകലുന്നു
പാതയോരങ്ങളില്‍ നിന്നുയിന്നു
അവനവന്‍ തുരുത്തുകളിലേക്ക് ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “