കുറും കവിതകൾ 332

കുറും  കവിതകൾ 332

മണ്ണിന്‍ മണത്തിനോടോപ്പം
തിരിയുന്ന ചക്രത്തിനും
വിയര്‍പ്പിന്‍ ഗന്ധം

സൂര്യനെത്തി നോക്കുന്നു
പച്ചിലപ്പടർപ്പിനുള്ളിൽ
പുലർകാലസുഗന്ധം.

പുലര്‍കാല വെട്ടത്തിനോപ്പം
പച്ചില മണം പകര്‍ന്നു
ജീവിതം  സുഖം സുന്ദരം

ഇല്ലായിമ്മകള്‍ മുണ്ടുമുറുക്കി
നിറങ്ങളുടെ ശീലക്കു കീഴില്‍
സ്വപ്‌നങ്ങളാല്‍ കൂരമെഞ്ഞു കഴിയുന്നു
 
പുലരുമ്പോള്‍ പുലര്‍ത്താന്‍
കഴുകുത്തില്ല ജീവിത കയങ്ങള്‍.
കരകയറാന്‍ ഒരു യാത്ര ....

ആഴി തിരമാലകളാല്‍
അണയാത്ത സ്നേഹതീരം .
ഞാനും നീയും നമ്മുടെതും

ഓര്‍മ്മകള്‍ക്ക് പഴമയുടെ
ജീര്‍ണ്ണിച്ച മണം
ഒന്നുമറിയാത്ത ബാല്യകാലം....

മണ്‍ മറഞ്ഞൊരു ഓര്‍മ്മകളുടെ
ആഴങ്ങള്‍ അളക്കുന്നു
അസ്ഥിപഞ്ജര കനവുകള്‍ ....

സ്വപ്നങ്ങളാല്‍ തീര്‍ത്തൊരു
പ്രണയ കുടീരം
അറബി കഥയിലെ നായിക തിളക്കം .

മേഘക്കീറിലെ വിസ്മയം
കാണും കണ്ണുകളില്‍
പ്രണയ തിളക്കമോ .....

Comments

Shahid Ibrahim said…
നല്ല വരികൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “