കുറും കവിതകള്‍ 341
കുറും കവിതകള്‍ 341
തുഴഞ്ഞകലുന്നു തിക്തയെറും
ജീവിത തീരങ്ങള്‍ തേടി
ഓളങ്ങള്‍ കല്‍പ്പടവോളം .
പാദങ്ങളുടെ ചലനം
ഒടുങ്ങാത്ത നടത്തം
തലമുറകളുടെ തേമാനം
പൂമാനതാഴെ
തെളിമഴ ...
മനം കുളിര്‍ത്തു
ഐക്യമെന്നും
മഹാബലം
പ്രകൃതിയെന്ന പാഠപുസ്തകം
ഭൂമി ഉരുണ്ടതല്ലന്നാരു പറഞ്ഞു
മുത്തശിക്കു ഇന്നും ബാല്യം
മലയുടെ മാറിലുടെ
യന്ത്രകുതിപ്പുകള്‍ .
ചരക്കുകളുടെ സമാന്തര ചലനം
ഒഴുകി കുതിക്കും
മലരിയില്‍ പെട്ട് ഉരുളന്‍ കല്ലുകള്‍
ജീവിത പെരുക്കങ്ങളേറെ
അനന്തതയില്‍ നിന്നും
നിത്യമാം പ്രകാശധാര
പെയ്യ്തിറങ്ങി ഹൃദയാനന്ദം
ചോലമര ഛായയില്‍
ശാന്തമായി രാപാര്‍ക്കാം
മനം പോലെ മുഖവും
തുഴഞ്ഞകലുന്നു തിക്തയെറും
ജീവിത തീരങ്ങള്‍ തേടി
ഓളങ്ങള്‍ കല്‍പ്പടവോളം .
പാദങ്ങളുടെ ചലനം
ഒടുങ്ങാത്ത നടത്തം
തലമുറകളുടെ തേമാനം
പൂമാനതാഴെ
തെളിമഴ ...
മനം കുളിര്‍ത്തു
ഐക്യമെന്നും
മഹാബലം
പ്രകൃതിയെന്ന പാഠപുസ്തകം
ഭൂമി ഉരുണ്ടതല്ലന്നാരു പറഞ്ഞു
മുത്തശിക്കു ഇന്നും ബാല്യം
മലയുടെ മാറിലുടെ
യന്ത്രകുതിപ്പുകള്‍ .
ചരക്കുകളുടെ സമാന്തര ചലനം
ഒഴുകി കുതിക്കും
മലരിയില്‍ പെട്ട് ഉരുളന്‍ കല്ലുകള്‍
ജീവിത പെരുക്കങ്ങളേറെ
അനന്തതയില്‍ നിന്നും
നിത്യമാം പ്രകാശധാര
പെയ്യ്തിറങ്ങി ഹൃദയാനന്ദം
ചോലമര ഛായയില്‍
ശാന്തമായി രാപാര്‍ക്കാം
മനം പോലെ മുഖവും
Comments