കുറും കവിതകള്‍ 336
കുറും കവിതകള്‍ 336
ദാഹം ചുമന്നു
നാളെ ഇനിയൊരു
ജലയുദ്ധത്തിലേക്കു നീങ്ങുന്നവര്‍
നിറങ്ങള്‍ ആടി തീര്‍ക്കാന്‍
ജീവിത കഥകളുടെ പിന്നാംപുറം
ആരറിവുയീ നൊമ്പരങ്ങള്‍
നല്‍കേണ്ട വിലയെത്രയെന്നറിയാതെ
കൂകി വെളുപ്പിക്കുന്നു നിത്യം
ജീവിത വീഥികളില്‍ ബലിയാവേണ്ടവര്‍
ഭക്തിയുടെ നിറവില്‍
നൊമ്പരങ്ങള്‍ മറന്നു
അശരണര്‍ ജീവിത വഴിയില്‍
രണ്ടറ്റം കാണാത്ത
ജീവിതങ്ങളെ
ഒന്നിക്കാൻ ഉള്ള തത്രപ്പാടുകൾ
ഞെട്ടറ്റു പോകും
ഇലചാർത്തുക്കൾ
എന്നും നാളെയുടെ ഓർമ്മപ്പെടുത്തലുകൾ
ഇലവീണുടഞ്ഞു
മൗനമകന്നു.
കാതുകള്‍ക്കു ഉണര്‍വ്
നിലാവു വലം വെച്ചു
രാവിന്‍റെ നിശബ്ദതയില്‍
നിശ്ചല തടാകം .
മരം പെയ്യ്തു
കരിയിലകളില്‍
മൂളലുകള്‍
വൃതശുദ്ധി വഴിപോലെ
പൊന്‍ വെളിച്ചം പകര്‍ന്നു
സുപ്രഭാതം ....!!
ചുട്ടു തല്ലി പഴുപ്പിച്ചു
പാകപ്പെടുത്തുന്നു.
മൂർച്ചയുള്ള ഇരുതലയുള്ള ജീവിതത്തെ.
കണ്ണുകളില്‍ ആഴ്ന്നു പോയൊരു
ശിശിരവസന്തങ്ങൾ തേടി
സുഖ ദുഖങ്ങളുടെ സ്വത്ത് കണ്ടു
Comments
ആശംസകള്‍