കുറും കവിതകൾ 333



കുറും കവിതകൾ 333

പൊന്നുരുക്കി താലിചാര്‍ത്തി
വാനമോരുങ്ങി നവവധുപോല്‍
കിളികുലജാലം ഉണര്‍ന്നു പാടി ''സുപ്രഭാതം''

ചീനവലയിലരിച്ചിറങ്ങി
പൊന്നിന്‍ സന്ധ്യാബരമറവില്‍
ചേക്കേറി രാത്രി

അന്നന്നത്തെ അന്നത്തിനായി
ധ്യാനനിമഗ്നരായി.
ദേശാടന പറവകള്‍ ..!!

അരയാലിലകള്‍ കാറ്റിലാടി
ആല്‍ത്തറയില്‍  വീണ്ടരച്ചു
മോണകാട്ടി വൃദ്ധജനം

പ്രതാപകാലത്തിന്‍
കഥകള്‍ അയവിറക്കി
പല്ലുകൊഴിഞ്ഞു നടുവുകൂനി കട്ടപുറത്തു

വഴിത്താര സാക്ഷിയാക്കി
ഓർമ്മകളുടെ സമ്മാനം
നല്കിയകന്നു യാത്രകൾ

പുലരിയെന്ന പ്രത്യാശ നല്കി
പകലോൻ അകന്നു .
കിനാവ്‌ സമ്മാനിച്ചു രാത്രി .

കരയും തീരവും
കാറ്റും ആരയോ കാത്തിരുന്നു .
ഒരു കാറ്റായി വന്നകന്നുവോ അവൾ....

തഴുകി ഒഴുകി
താഴ് വാരം കടന്നു പുഴ
സ്നേഹ കടൽ തേടിയി യാത്ര

താഴ്‌വാരങ്ങളിൽ തേടുന്നു
ഒരുകുളിർ കാറ്റും
അവളും വസന്തവും .

തേയില മണക്കും വഴിയെ
മലമടക്കിൽ
ജീവിതഭാരത്തിൻ ലഹരി ...

സീമന്ത രേഖയിൽ
ചക്രവാള ചുവപ്പ് .
ശാലീനയായ സന്ധ്യ..!!

Comments

Cv Thankappan said…
നല്ല കവിത
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “