എന്റെ പുലമ്പലുകള്‍ 25......

എന്റെ പുലമ്പലുകള്‍ 25......

അറിയില്ല അവസനം എന്തു സംഭവിക്കുമെന്നു
അറിയില്ല എപ്പോള്‍ രാത്രി അവസാനിക്കുമെന്ന്  
എത്ര വേണമെങ്കിലും പറഞ്ഞു കോള്‍ക
എപ്പോഴാണെന്ന്  അറിയില്ല
അവസാന ശ്വാസവും നിലക്കുന്നത്

ജീവിതത്തോടു ഞാന്‍ പൊരുതി കഴിഞ്ഞു
ഇനി ആഗ്രഹം മരണത്തോടു മല്ലടിക്കാന്‍
ജീവിക്കണമെങ്കിലീ  നിമിഷത്തിലാകാം
ആരോരുമറിയാതെ മരണത്തെ വരിക്കാം

സമയം പറയുന്നു ഇനി തിരികെ വരില്ലയെന്നും
നിന്റെ കണ്ണുകളെ ഇനിയും കരയിക്കില്ലയെന്നും
ജീവിക്കണമെങ്കിലീ അവസരം കളയാതെ ഉപയുക്തമാക്കു
ഒരുപക്ഷെ നാളെവരെ കാത്തിരിക്കില്ലെന്നു ആര്‍ക്കായും

സൂര്യനോടൊപ്പം അസ്തമിക്കുന്നു ഞാനും
എന്നാലോരിക്കലും വേദനയെ  അണക്കാന്‍ കഴിയില്ല
സന്ധ്യയെത്തി  ഏറെ സുന്ദരിയായി എങ്കിലും
എവിടെ നോക്കിയാലും അവിടെ ഒക്കെ അന്ധകാരം

നീ എവിടെയാണെങ്കിലും വിട്ട്കലല്ലേ
ഒരു കണ്‍ മുനയാല്‍ എന്നില്‍ കടാഷിക്കുമല്ലോ
അല്‍പ്പനേരം നിന്‍ മടിയില്‍ തല ചായിക്കട്ടെ
ജീവിക്കാന്‍ അവസരം തരുമല്ലോ

കണ്ണുകളില്‍ നിന്നും നീരോഴുകട്ടെ
ഹൃദയത്തില്‍ നിന്നും ഓരോ നൊമ്പരങ്ങളുമകലട്ടെ
ഈ യാത്ര എവിടെ നിന്നും തുടങ്ങിയോ
അവിടെ ചെന്നോടുങ്ങട്ടെ വീണ്ടും......

Comments

പുലംബലുകളേക്കാളേറെ,
മന്ദസ്മിതങ്ങളും,
മധുര സ്വപ്നങ്ങളും,
മൃദുല വിചാരങ്ങളും,
മഞ്ഞുള വചനങ്ങളും
നിറഞ്ഞ ജീവിതം തന്നെ എല്ലാവരും ആഗ്രഹിക്കട്ടെ.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “