കല്‍പ്പനകള്‍
കല്‍പ്പനകള്‍
പറഞ്ഞത് അതുപോലെ ശിരസാവഹിച്ചു
അമ്മപറഞ്ഞതെന്നറിഞ്ഞു അച്ഛന്റെ
ഇച്ഛകള്‍ക്കനുസരിച്ച് ഏറെ കഥകള്‍
ജമദാഗ്നിവാക്ക്യാനുസരണം രേണുകാ രണം
മാരണ പരശുവായിയേറെ രക്തപുഷ്പങ്ങള്‍
വീണില്ലേ മലയാളം പിറന്ന മണ്ണിന്‍ ശാപമിന്നും
തുടരുന്നു ദുഖകരമാമിയാത്രകള്‍ കഠിനം
പതിനാലുസംവത്സരങ്ങള്‍ കാടും കുന്നും
കടലും മലകളും മോക്ഷതീരങ്ങള്‍ താണ്ടി
സീതത്തില്‍ നിന്നും സര്‍വ്വം സഹയില്‍ മടങ്ങി
ജനാവപാദങ്ങളുടെ അശ്വവമേധങ്ങള്‍ക്കൊടുക്കം
സരയുവിലോടങ്ങിയ രാമ മാനസം കഷ്ടം
അച്ഛനെ പോലെ അമ്മപറഞ്ഞതും കേട്ടു
പാഞ്ചാലിയെ വരിച്ചവരുടെ കഷ്ട നഷ്ടങ്ങളാല്‍
ചൂതിനോടുവിലെ ദൂതിന്‍ ഒടുക്കം നടുക്കമേറ്റി
കുരുക്ഷേത്രപടനിലങ്ങളില്‍ കര്‍മ്മ -
ബാന്ധാവങ്ങളുടെയോടുക്കം നേടിയത്
സ്വര്‍ഗ്ഗസര്‍ഗ്ഗങ്ങളോ വ്യാസ വ്യസനങ്ങളോ
ഇതുപോലെയേറെ ഇതിഹാസങ്ങളിപ്പോഴും
തുടരുന്നുവല്ലോ നൊമ്പരങ്ങളിന്നുമനുഭവിക്കുന്നു
ജീവിത നിമ്നോന്നതമാര്‍ന്ന വഴിത്താരകളില്‍
പറഞ്ഞത് അതുപോലെ ശിരസാവഹിച്ചു
അമ്മപറഞ്ഞതെന്നറിഞ്ഞു അച്ഛന്റെ
ഇച്ഛകള്‍ക്കനുസരിച്ച് ഏറെ കഥകള്‍
ജമദാഗ്നിവാക്ക്യാനുസരണം രേണുകാ രണം
മാരണ പരശുവായിയേറെ രക്തപുഷ്പങ്ങള്‍
വീണില്ലേ മലയാളം പിറന്ന മണ്ണിന്‍ ശാപമിന്നും
തുടരുന്നു ദുഖകരമാമിയാത്രകള്‍ കഠിനം
പതിനാലുസംവത്സരങ്ങള്‍ കാടും കുന്നും
കടലും മലകളും മോക്ഷതീരങ്ങള്‍ താണ്ടി
സീതത്തില്‍ നിന്നും സര്‍വ്വം സഹയില്‍ മടങ്ങി
ജനാവപാദങ്ങളുടെ അശ്വവമേധങ്ങള്‍ക്കൊടുക്കം
സരയുവിലോടങ്ങിയ രാമ മാനസം കഷ്ടം
അച്ഛനെ പോലെ അമ്മപറഞ്ഞതും കേട്ടു
പാഞ്ചാലിയെ വരിച്ചവരുടെ കഷ്ട നഷ്ടങ്ങളാല്‍
ചൂതിനോടുവിലെ ദൂതിന്‍ ഒടുക്കം നടുക്കമേറ്റി
കുരുക്ഷേത്രപടനിലങ്ങളില്‍ കര്‍മ്മ -
ബാന്ധാവങ്ങളുടെയോടുക്കം നേടിയത്
സ്വര്‍ഗ്ഗസര്‍ഗ്ഗങ്ങളോ വ്യാസ വ്യസനങ്ങളോ
ഇതുപോലെയേറെ ഇതിഹാസങ്ങളിപ്പോഴും
തുടരുന്നുവല്ലോ നൊമ്പരങ്ങളിന്നുമനുഭവിക്കുന്നു
ജീവിത നിമ്നോന്നതമാര്‍ന്ന വഴിത്താരകളില്‍
Comments