കുറും കവിതകള്‍ 183

കുറും കവിതകള്‍ 183


മയില്‍പ്പീലി മറവില്‍
കണ്ണുകള്‍ക്ക്‌ ആനന്ദം
കാവടിയാട്ടം

ആകാശമനം കണ്ട
വിരലുകളുടെ തലോടല്‍
മയില്‍‌പ്പീലിക്കും  രോമാഞ്ചം

സംഗീത കടല്‍
മുളം തണ്ടിലുടെ ഒഴുകി
മനം ആനന്ദ ഭൈരവി

നോവിന്‍ മൗനം
മനം കൊടും കാറ്റില്‍
ശാന്ത സാഗരം

മനസ്സിന്‍
സന്ധ്യാബരത്തില്‍
അറിയുന്നു കടലിരമ്പം

ദിവാസ്വപ്നങ്ങള്‍തീര്‍ക്കാം
പ്രണയമേ നീ എന്നാണാവോ
ഒന്ന് പൂത്തു തളിര്‍ക്ക

ഉരുളും ചക്രം
പിന്നിട്ടൊരിത്തിരി
ജീവിത കനവ്

ബല്യമെത്ര വേഗം  
ഉരുണ്ടകലുന്നു
ജീവിത യാത്രകളില്‍

മൗനം പേറും യാത്രകളില്‍
കൂട്ടായിവന്ന വഴികള്‍ പിരിഞ്ഞു
ഏകാന്ത പഥികന്‍

ഉരുളിയിൽ
കുമിളയിട്ടു പപ്പടം
മാനത്തമ്പിളിച്ചിരി

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ