പറയുവാനേറെയില്ല

പറയുവാനേറെയില്ല

പറയുവാനേറെ ഉണ്ടെങ്കിലും പറയുമ്പോള്‍
പറയുവാനാവാത്ത അവസ്ഥാന്തരങ്ങള്‍
കാലത്തിന്‍ പോക്കുകള്‍ പ്രതിപത്തിയുണര്‍ത്തുന്നു
കാലോചിതമായി പോയിമുഖമണിഞ്ഞു
സ്വാര്‍ത്ഥതയുടെ നഗ്നനൃത്തമാടുന്നു
സ്വാദുയേറ്റുന്നു ആത്മരതിയോ അസൂയയോ
നരക സ്വര്‍ഗ്ഗങ്ങളുടെ സര്‍ഗ്ഗങ്ങളേറെ
നിരത്തി വക്കുന്നു സ്വപ്നനാടകങ്ങള്‍
ചിന്തകളെയൊക്കെ ചിതലരിക്കാതെ
ചിതയോളം എത്തിക്കാനായി ഉള്ള പാച്ചിലുകള്‍
എഴുത്ത് മുറ്റുന്നു ദുര്‍മേദസ്സുകളുടെ കാര്യങ്ങളിനി
ഏറെ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “