നിന്‍ പ്രണയം
നിന്‍ പ്രണയം
വൃണതവികാരത്തിന്‍ തീചൂടില്‍
അലിഞ്ഞു പോകല്ലേ നിന്‍ പ്രണയം ,
വിഷലിപ്തമല്ലാത്തൊരു വേനലായി
പടര്‍ന്നു ശിശിരമായി ഉറയട്ടെ
ഉരുകുമ്പോള്‍ കണ്ണുനീര്‍ ധാരയായി
മാറാതെ ഇരിക്കട്ടെ നിന്‍ പ്രണയം ,
സിഗ്ന വിചാരത്തിന്‍ പൊലിമയില്‍
ഇഴപിരിയാതെ ഇരിക്കട്ടെ നിന്‍ പ്രണയം ,
ജീവിത ഗന്ധിയായി ഗാഥകള്‍ തീര്‍ക്കട്ടെ
നൊവിന്‍ പെരുമഴക്കാലമായി മാറാതെ
ഇരിക്കട്ടെ നിന്‍ പ്രണയം
ഇതള്‍ വിരിഞ്ഞു തൂമഴും
സുഗന്ധ പൂരിതമായി വാടാതെയിരിക്കട്ടെ
പൌര്‍ണ്ണമി തിങ്കളായി മനസ്സിന്‍ മാനത്തു
പാല്‍കിനാക്കള്‍ പെയ്യട്ടെ നിന്‍ പ്രണയം
അധരങ്ങളില്‍ അമൃതിന്‍ ധാരയായി
പുഞ്ചിരി മൊട്ടിന്‍ തിളക്കമെകട്ടെ
ഒരു കുളിര്‍കാറ്റായി വീശട്ടെ നിന്‍ പ്രണയം
പാഴമുളം തണ്ടില്‍ ശ്വാസനിശ്വാസ തരംഗം
തീര്‍ക്കും ഗാന ലഹരിയായി
ഏറ്റുപാടും കോകില മധുരിമ പടരട്ടെ നിന്‍ പ്രണയം
കാതുകളില്‍ ഈണം പടര്‍ത്തും
സുന്ദര സുഷുപ്തിയില്‍ ലഹരിയായി
ആനന്ദദായകമായി മാറട്ടെ നിന്‍ പ്രണയം
ധ്യാനത്തില്‍ നീലിമ പൊഴിക്കും പ്രഭയില്‍
ആര്‍ധത നല്‍കും വന്യമാം ശാന്തി നിറച്ചു
ധന്യമായി തീരട്ടെ നിന്‍ പ്രണയം
വൃണതവികാരത്തിന്‍ തീചൂടില്‍
അലിഞ്ഞു പോകല്ലേ നിന്‍ പ്രണയം ,
വിഷലിപ്തമല്ലാത്തൊരു വേനലായി
പടര്‍ന്നു ശിശിരമായി ഉറയട്ടെ
ഉരുകുമ്പോള്‍ കണ്ണുനീര്‍ ധാരയായി
മാറാതെ ഇരിക്കട്ടെ നിന്‍ പ്രണയം ,
സിഗ്ന വിചാരത്തിന്‍ പൊലിമയില്‍
ഇഴപിരിയാതെ ഇരിക്കട്ടെ നിന്‍ പ്രണയം ,
ജീവിത ഗന്ധിയായി ഗാഥകള്‍ തീര്‍ക്കട്ടെ
നൊവിന്‍ പെരുമഴക്കാലമായി മാറാതെ
ഇരിക്കട്ടെ നിന്‍ പ്രണയം
ഇതള്‍ വിരിഞ്ഞു തൂമഴും
സുഗന്ധ പൂരിതമായി വാടാതെയിരിക്കട്ടെ
പൌര്‍ണ്ണമി തിങ്കളായി മനസ്സിന്‍ മാനത്തു
പാല്‍കിനാക്കള്‍ പെയ്യട്ടെ നിന്‍ പ്രണയം
അധരങ്ങളില്‍ അമൃതിന്‍ ധാരയായി
പുഞ്ചിരി മൊട്ടിന്‍ തിളക്കമെകട്ടെ
ഒരു കുളിര്‍കാറ്റായി വീശട്ടെ നിന്‍ പ്രണയം
പാഴമുളം തണ്ടില്‍ ശ്വാസനിശ്വാസ തരംഗം
തീര്‍ക്കും ഗാന ലഹരിയായി
ഏറ്റുപാടും കോകില മധുരിമ പടരട്ടെ നിന്‍ പ്രണയം
കാതുകളില്‍ ഈണം പടര്‍ത്തും
സുന്ദര സുഷുപ്തിയില്‍ ലഹരിയായി
ആനന്ദദായകമായി മാറട്ടെ നിന്‍ പ്രണയം
ധ്യാനത്തില്‍ നീലിമ പൊഴിക്കും പ്രഭയില്‍
ആര്‍ധത നല്‍കും വന്യമാം ശാന്തി നിറച്ചു
ധന്യമായി തീരട്ടെ നിന്‍ പ്രണയം
Comments