കൊഴിഞ്ഞ വസന്തദിനങ്ങൾ
കൊഴിഞ്ഞ വസന്തദിനങ്ങൾ
ഇഴ ചേർന്നു പട്ടു പോയൊരു ദിശാബോധം
ഇമകൾക്കിന്നുമാ ദിനങ്ങൾക്കു പുതുവസന്തം
ഇഷ്ടാനിഷ്ടങ്ങൾക്ക് വലവീശി പിടിക്കാൻ
ഈറൻ പകർന്ന കടന്നകന്ന കിനാക്കൾക്കു പൂപ്പൽ
ഓർമ്മകൾക്ക് ഏറെ മറവിയുടെ നിഴലാട്ടം
ഒഴിയാൻ വയ്യാത്തൊരു മനസ്സിൻ നോവുകൾ
ഓമനിക്കാൻ ഉതകുമാ ഓളംതല്ലും കാലത്തിൻ
ഒഴിവാക്കാനാവാത്ത ഓമൽ കിനാവുക്കളായിരുന്നു
തിരികെ വരികയില്ലല്ലോയിനി പാരാവാര തിരകളിനി
തളിരിടട്ടെ വളർന്നു പന്തലിക്കട്ടെ തണ്ണീർ തണലുകൾ
താരാ പഥങ്ങളിൽ മിന്നി തിളങ്ങട്ടെ മേഘ കിറിൽ മറയാതെ
തപിക്കുമി ജീവിത വഴിത്താരയിൽ ഇനിയേറെ മുന്നോട്ടു നീങ്ങട്ടെ

Comments
ആശംസകള്‍