എന്നിലെയവള്‍
എന്നിലെയവള്‍
നിന്നില്‍ തുടങ്ങി നിന്നിലോടുങ്ങട്ടെ എന്‍ കിനക്കളൊക്കെ
നിറമാര്‍ന്ന മനസ്സിന്‍ നീലാകാശത്തില്‍ മേഘ പടങ്ങളായി
ഞാനൊന്നു പറന്നു നടക്കട്ടെ ഏകാന്തമായി
ഞാവല്‍ പഴങ്ങളും ചെന്തോണ്ടി പഴങ്ങളും
നിന്‍ നിശ്വാസം എന്നില്‍ ആത്മ രതി പടര്‍ത്തുന്നു
നിലയില്ലാ കയങ്ങളില്‍ കഴുകുത്തി കരക്കടുക്കാനാവാതെ
വഞ്ചി അപ്പോഴും തിരുനക്കരെ തന്നെ നില നിന്നു
വാഞ്ചിത ദുഃഖങ്ങള്‍ വേട്ടയാടുമ്പോള്‍ ആഗ്രഹങ്ങള്‍
ശരത് കാല ചന്ദ്രിക വിരിയിച്ച നിലാവു ഏറെ
ശ്വാസംമുട്ടി നിര്‍ലജ്ജം പടര്‍ന്നു സിരകളില്‍ ഒഴുകിയിറങ്ങിയ
പിറന്ന പടി നഗ്നമായി കിടന്നു രാവിന്‍ വഴികളില്‍ കാതോര്‍ത്തു
പിഴവില്ലാ പദചലങ്ങളില്‍ തേങ്ങലായി കൊഞ്ചി കരഞ്ഞ കൊലുസ്സുകള്‍
ചതഞ്ഞരഞ്ഞ മുല്ല പൂവുകള്‍ വിയര്‍പ്പിന്‍ ഗന്ധം ആലസമായി പൊഴിഞ്ഞു
ചാവാലിയായ രാവുകളുടെ ചരമ ഗീതം പാടി ചീവിടുകള്‍ ഉറക്കം മാറ്റിവച്ചു
പകലിന്‍ വരവും കാത്തു കുളിര്‍ തെന്നല്‍ മൌനം പേറി ഓര്‍മ്മകള്‍ ചിമ്മി
പവിഴവര്‍ണ്ണങ്ങള്‍ തീര്‍ത്തു കിഴക്കേ ചക്രവാളത്തിന്‍ കവിളുകള്‍ തുടുത്തു
എന്നിട്ടും വന്നില്ല എന്റെ തുലിക തുമ്പില്‍ നീ പിടി തരാതെ തെന്നിയകന്നു
എവിടെ പോയി ഒളിച്ചു ഉറക്കമേ നിന്നോടൊപ്പം കവിതയവള്‍

Comments