വിരലുണ്ണും കനവുകൾ

വിരലുണ്ണും കനവുകൾ  

എത്ര ഓണമുണ്ടാലും ചേടിക്കുകയില്ല
ഓര്‍മ്മകള്‍ക്കെന്നും പുതുവസന്തത്തിന്‍
തേന്‍ മധുരം ,ഞൊട്ടി നുണഞ്ഞ ബാല്യവും
കത്തി പടര്‍ന്ന യൗവന തുടിപ്പുകളും ,
ചവ കൊള്ളാത്ത വാര്‍ദ്ധ്യക്ക്യ നൊമ്പരങ്ങളും
വിടരട്ടെ ഇനിയുമേറെ സ്വര്‍ണ്ണ കനവുകള്‍
ചിന്തതന്‍ കുതിരക്കു ഇനിയും എല്‍ക്കട്ടെ
ചമ്മട്ടി  പ്രഹരങ്ങള്‍ ,ഒഴിയാതെ ഇരിക്കട്ടെ
ഉറക്കവും അതുനല്‍കും നൊമ്പര സുഖങ്ങളും
ഓളം അല തല്ലും മോഹങ്ങൾ ഓമനിച്ചു
തീരും മുൻപേ കടന്നകലുന്നു ജീവിതമെന്ന  
പിടികിട്ടാ വഴുതിയകലും പ്രേഹേളികയയെ
നീ എന്നുമെൻ മനസ്സിൽ തീർക്കുന്നു മായികമാം
ഓണനിലാവും തുമ്പ പൂക്കളവും  തുമ്പി തുള്ളലും
തൂശനിലയിൽ അമ്പിളി പൊൻ പർപ്പടകവും
ഇനിയെന്നും മായാതെ നിൽക്കണേയൊന്നു  
വിരൽ തുമ്പിൽ കവിതതൻ സദ്യവട്ടവുമായി


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ