ഒരു പേകിനാവ്‌

ഒരു പേകിനാവ്‌

ഓര്‍മ്മകള്‍ വേട്ടയാടുന്നു
മിഴി രണ്ടിലും പുഴയൊഴുകി
വറ്റി വരണ്ടു ഉപ്പു ചാറയിലെ
പരലുകളായി ദുഃഖം വറ്റു തേടുന്നു
പ്ലാവില തുഴകള്‍ ജീവിതമെന്ന
കഞ്ഞി കിണ്ണത്തില്‍ വിശപ്പിന്‍ യാത്ര
ഉറക്കം എങ്ങോ വിരുന്നു പോയി
ഉഴറുന്ന കണ്പീലികളില്‍ കാഴ്ച
വിരഹം പകര്‍ത്തുന്നു എഴുത്ത് വഴികളില്‍
മഷി ഉണങ്ങിയ തൂലിക വലിച്ചെറിയാന്‍
മനസ്സ് അനുവദിക്കുന്നില്ല ഇത്രയും നാള്‍
നെഞ്ചോടു ചേര്‍ത്തു കൊണ്ട് നടന്നതല്ലേ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “