Sunday, February 16, 2014

എന്തെ നിന്‍ മനമിങ്ങനെ

എന്തെ നിന്‍ മനമിങ്ങനെ


എവിടെയോ  മറവിയെന്ന നിഴൽ  പൊതിഞ്ഞാലും

എഴുതുവാനേറെ കൊതിക്കുന്നു മുരളുന്ന മാനസം

ഏഴല്ല എഴുന്നൂറു വത്സരങ്ങള്‍ കൊഴിഞ്ഞാലും

എന്നുള്ളിലോര്‍മ്മകള്‍ക്കുയിന്നും പുതുവസന്തം

എങ്ങലടിക്കും കിനാക്കളുടെ പരിരഭണത്തിലും

എലുകളെറെ താണ്ടുകിലും കണ്ണും മനവുമൊന്നു ചേരുന്നു

ഏണ നീര്‍മിഴികളൊക്കെ നിറഞ്ഞു കവിഞ്ഞു

എഴുസാഗര ജലധിക്കുയുപ്പുരസമേറുകിലും

എണ്ണിയാലോടുങ്ങാത്ത കടങ്കഥ പോലെ

ഏറെ പറഞ്ഞാലുമുരുകില്ല കല്ലായ നിന്‍ മനം


No comments: