കുറും കവിതകള്‍ 182


കുറും കവിതകള്‍ 182


മുഖപുസ്തക ചുവരുകള്‍
പതിച്ചു നല്‍കാം
വാലന്‍റെയിനിനായി

കൈനിറയെ കാശുണ്ടെങ്കില്‍
ഓണംവരെ കാക്കണമെന്നുണ്ടോ ,
കാലില്‍ അങ്ങാദിത്യന്‍

ഒഴിഞ്ഞ കീശ
അടുപ്പുകല്ലിനു മൌനം
ചുറ്റും കലങ്ങിയ കണ്ണുകള്‍

സ്ലേറ്റിൽ വട്ടപ്പൂജ്യം,
ജീവിതക്കണക്ക്
ഓർമ്മയിൽ

ദീപം കെടുത്താന്‍
പുരുഷ കേസരികള്‍
പോള്ളയാം  പാഴ്മുളം തണ്ട്

നിഴലുകള്‍ തമ്മില്‍
കലഹിക്കുന്നു
ഊരുംപേരുമറിയാതെ കഷ്ടം

ഇമവെട്ടി തുറന്നു കൊഴിഞ്ഞു
കണ്തുവല്‍ ഇടിയുടെ
പിന്നാലെ മിന്നല്‍പിണര്‍

കൊത്തിനു കാത്തു കിടന്നു പൊങ്ങ്
മനസ്സു ഷൂളം കുത്തി
പിടക്കുന്നു ഒരു മീന്‍

ഓർമ്മ തെളിമ
നന്മ പേരുമ എളിമ
കുളിര്‍മ ആണെയെന്‍മ്മ

അപരനെയൂട്ടാന്‍
ഇരുകാലി നാല്‍ക്കാലിയുഴുതൊരു
വിയര്‍പ്പില്‍ വിരിഞ്ഞൊരു ധനമരി

മണ്ണ് മൊബൈയില്‍
ആശകള്‍ ബാക്കി
കുഞ്ഞു മനസ്സു

ശരത്കാല വെട്ടമരിച്ചിറങ്ങി
മുടി നരച്ചുതുടങ്ങിയതോ
കണ്ണാടിയുടെ ക്രൂരതയോ

അടക്ക ചുരക്ക കടുക്ക
ഉരക്കാം കുടിക്കാം മരിക്കാം
ലാന്മാരിന്നു വ്യാജന്മാര്‍

വെട്ടേറ്റു ചത്തവന്റെയും വെട്ടിയവന്റെയും
കെട്ടിയോള്‍മാര്‍  സത്യാഗ്രഹത്തില്‍
സാക്ഷരസുരക്ഷിത സമത്വകേരളം

ചക്രവാളം താണ്ടും
മരുക്കപ്പലുകൾ തമ്പു തേടി
അന്തമായ യാത്ര

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ