ഗന്ധമറിയാതെ

ഗന്ധമറിയാതെ


ചില്ലിട്ട ചിത്രം
താനേ പൊട്ടിച്ചിരിച്ചു
മഹാത്മാവേ   ക്ഷമിക്ക

തണലായി മാറേണ്ട
നീയിന്നും എരിപൊരി കൊള്ളുന്നു
വടിയുമേന്തി വട്ടക്കണ്ണടയുമായി

ഇട്ടാവട്ടമിടത്തില്‍
ഇഷ്ടികയും കമ്പിയും
സിമിന്റില്‍ തീര്‍ത്ത നിന്‍ രൂപങ്ങള്‍

കാക്കക്കും പ്രാവുകള്‍ക്കും
പറന്നു തളര്‍ന്നിരിക്കാന്‍
ആശ്വാസമോ നിന്‍ ജന്മം

ഇന്നുമോന്നുമറിയാതെ
നല്ലതിനും തീയതിനും
നിന്‍ രൂപങ്ങള്‍ പുഞ്ചിരി തൂവുന്നു

വെടിയേറ്റു
മരിക്കുന്നു നീയിന്നും
ഇന്ത്യതന്‍ മാനം, ഹേ റാം
---------------------------------
ജീ ആർ കവിയൂർ  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “