എറുമോയിറങ്ങുമോ......

എറുമോയിറങ്ങുമോ......

പങ്കുവെക്കും തോറുമേറെ
ഇരട്ടിക്കുന്നു സന്തോഷമെന്ന്
അവളുടെ സന്ദേശം ഒപ്പം സന്ദേഹം
ദുഖമോ പങ്കുവേക്കുകില്‍
അറിയില്ല മറുപടിക്കായി
മനസ്സു തേടിയലഞ്ഞു
നിദ്രയിലേക്കുള്ള വഴിത്താരയിലുടെ
വഴുതിനിരങ്ങുമ്പോള്‍ കിനാക്കളുടെ
മേളകൊഴുപ്പിന്‍ അകമ്പടിയോടെ
ഒരു രാവുകഴിഞ്ഞു വെളുത്ത
ചക്രവാളം ചുവന്നു പകലായി
മാറിയപ്പോഴേക്കുമേറെ  വൈകിയിരുന്നു  
പ്രാതൃസ്നാന കര്‍മ്മാതികളാകെ
ഓട്ടപ്രതിക്ഷണം നടത്തി വീണ്ടും
ചിന്തയിലാണ്ടു പങ്കുവെക്കുമ്പോള്‍
ദുഃഖം കുറയുകയല്ലാതെയുണ്ടോ
എറുകയില്ലല്ലോ അപ്പോഴേക്കും
കീശയില്‍ നിന്നും മൊബയില്‍ പാടി
''സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു ....''
സ്ക്രീനില്‍ അര്‍ത്ഥപാതിയുടെ ചിരിക്കുന്ന മുഖം

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ