Wednesday, February 12, 2014

കൈവിട്ടകലും മനസ്സു

കൈവിട്ടകലും മനസ്സുഒരു കുഞ്ഞു തെന്നല്‍ വന്നു
പാട്ടുപാടുമോ പാട്ടുകളിനിയും
ആഴങ്ങളിലായി പടരുമോ
ആനന്ദകരമാ മധുര ഗാനം
വീണ്ടുമെന്നെ കൊണ്ടു പോകുമോ
വീണ്ടു കടുക്കാത്തൊരു വഴി താരകളില്‍
കണ്ടുമറന്നോരാ കുഞ്ഞു ഇളം പാദങ്ങള്‍
പിച്ചവച്ചോരാ മണല്‍ വിരിച്ച മുറ്റത്തു
കാക്കകളും കുരുവികളും കുയിലും
മയിലും കൂകിവിളിക്കുമാ കുട്ടുകാരുടെ
കണ്ണ്പ്പൊത്തി കളികളും
കരിവള കൊലുസ്സുകളുടെ
കൊത്താരം കല്ലുകളും മഞ്ചാടി കുരുവിന്റെ
മിഴിനിറവുകളുടെ പുഞ്ചിരി വിടരും
മഴവില്‍ വര്‍ണ്ണങ്ങളിലേക്കുയിന്നുമാ
അനഘ നിമിഷമൊരുക്കുന്നതെന്തേ മനസ്സേ

1 comment:

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ....