ക്രൂര വിനോദികളെ അടങ്ങു

ക്രൂര വിനോദികളെ അടങ്ങു

അധര വ്യാപാര പരിഷകള്‍ക്കുയിന്നു
സ്മാര്‍ത്ത വിചാരം വചനഘോഷം
കാളപെറ്റന്നു കേട്ടയുടനെ കയറെടുക്കുന്നു
അഞ്ചപ്പം കൊണ്ട് അയ്യാരയിരങ്ങളെ പോഷിപ്പിക്കയും
ജലസ്തംഭം നടത്തിയും വേദനകളെ വാരിപ്പുണരുകയും  
ചുബന ലഹരിയാൽ കമ്പന ചിത്തരാക്കിയതിൻ കൂലിയായി
അവസാന അത്താഴത്തിനു ശേഷമിതാ സമയമായിരിക്കുന്നു
വെള്ളി കാശുകളുടെ  തിളക്കത്തിൽ മയങ്ങിയിതാ
ക്രൂശിലേറ്റാന്‍ സനാതന ചിന്തകളെ ഒരുപറ്റം
പുലി തോലണിഞ്ഞ ചെന്നായിക്കള്‍ വട്ടമിടുന്നു
പണമെന്ന പിണത്തെ വാരിയെറിഞ്ഞു കളിക്കുന്നു
കഷ്ടമതിനു നഷ്ടമേറെ അറിയാതെ ചുടല നിര്‍ത്തമാടുന്നു
രുധിരപാനം ചെയ്യുമി ആഘോരികളെ അടങ്ങു
നിങ്ങള്‍ക്കും ഉണ്ട് പാപം കഴുകി കളയാന്‍ ഇനി
വേശ്യാനദികളില്‍ ജീവത്യാഗം നടത്തേണ്ടിവരും
ഓര്‍ക്കുക കണ്ണടച്ചു ഇരുട്ടാക്കാതെ ,ഉറക്കം കടുത്താതെ
മാനവ സേവ മാധവ സേവകള്‍ അറിയുക
മോക്ഷം അകലെയല്ല മോചനം അകലെയല്ല

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ