സൌഹൃതമേ നിനക്ക് സ്വസ്തി

സൌഹൃതമേ നിനക്ക് സ്വസ്തി

പുണരുവാന്‍ മറന്ന മനസ്സിന്‍
നൊവറിഞ്ഞു സൌഹൃത കനവുകള്‍
മോഹം  വിരിയിച്ചു നുണ കുഴിയില്‍ കവിത
എഴുതി തീരുവനാവാതെ ആകാശം
നീലിമ മായിച്ചു കറുത്തിരുണ്ട മാനം
തേടുന്നു നിര്‍വൃതിയില്‍ പുലരി വെട്ടത്തിനായി
ഗാഥകളുടെ മയൂര മോഹന നൃത്തം
സ്വപനങ്ങളുടെ സഞ്ചാര പഥങ്ങളില്‍
എവിടെയോ കൈവിട്ടകന്ന ഉറക്കമെന്ന
പട്ടം എങ്ങോ പോയി മറയുന്നു ഉണര്‍വിന്‍
ലോകത്ത് ഇഴ ചേര്‍ക്കാന്‍ കൊതിക്കുന്ന
മധുരം സുന്ദര സൌഹൃതമേ നിനക്കു സ്വസ്തി

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ