ചുണ്ടുകള്‍

ചുണ്ടുകള്‍
Photo
പിറന്നപടി ചുണ്ട് കോട്ടി വായിട്ടു കരഞ്ഞപ്പോള്‍
ചുരത്തിയതു ചപ്പി കുടിക്കാന്‍ അറിവുണ്ടായിരുന്നു
ഏറെ നാളത് തുടരുവാനാവാതെ റബ്ബര്‍ മുടിയ കുപ്പി
ശ്വാസമുട്ടി ഉറങ്ങുമ്പോള്‍ വിശപ്പെന്ന യാഥാര്‍ത്ഥ്യം
കോമ്പല്ല് കാട്ടി പേടിപ്പെടുത്തി ഞെട്ടി ഉണര്‍ന്നു
വാവിട്ടു കരയുമ്പോള്‍ ശീല്‍ക്കാരത്തിനോപ്പം
ശകാരത്തിന്‍ ഭയപ്പെടുത്തലുകള്‍ ഏറെ അനുഭവിച്ചു
പിന്നെ കാലങ്ങള്‍ ഏറെ മോത്തി കുടിച്ചു നീങ്ങിയപ്പോള്‍
ബാല്യത്തിന്‍ കൌതുകം യൗവ്വനത്തിന്‍ എത്തി നോട്ടത്തില്‍
ചുണ്ടുകള്‍ കട്ടുതിന്ന മധുരങ്ങള്‍ മനം മയക്കി പിരിഞ്ഞ-
യകന്നപ്പോഴേക്കും വിണ്ടു കീറിയ മരുഭൂമിയുടെ
ചുടുചുംബന കമ്പനത്തിന്‍ നോവറിഞ്ഞു കൂട്ടി കെട്ടിയ
ബാന്ധവങ്ങള്‍ കോര്‍ത്തിട്ട ചുണ്ടുകള്‍ കൊരുത്തപ്പോള്‍
വാല്‍സല്യത്തിന്‍ചുണ്ടുകള്‍ ഏറെ വിരിഞ്ഞു കണ്ണുനീരിന്‍
ലവണ രസത്തെ മായിക്കുവാന്‍ ചുണ്ടുകള്‍ അമര്‍ത്തി
കാലത്തിന്‍ പൊക്കിള്‍ കോടി ബന്ധങ്ങള്‍ മുറിയവേ
നിസ്സാഹയ അവസ്ഥകള്‍ വൃദ്ധ സദനങ്ങളില്‍ വിതുമ്പിയ
ചുണ്ടില്‍ അവസാന ഒരു തുള്ളി ഗംഗാ ജലത്തിനായി
ആശയുടെ കിരണങ്ങള്‍ കാത്തു കണ്ണടച്ചു കണ്ണിനു ചുവട്ടിലെ
ചുണ്ടുകള്‍ ചുണ്ടുപലകകള്‍ ചുവര്‍ ചേര്‍ക്കും വര്‍ണ്ണങ്ങളായി.

Comments

നല്ല കവിത

ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ