അനശ്വരം
അനശ്വരം
നീ പറയുന്നവ മൂളി കേട്ട്
നീണ്ട നാളിങ്ങനെ കഴിയുവാനാകുമോ
നീറുന്ന മനസ്സിന്‍ വേദന
നിനക്കുണ്ടോ അറിവ്
ഏകനായി കഴിയുന്ന വേള നിന്‍ ഓര്‍മ്മകള്‍
എന്തെന്നില്ലാതെ വേട്ടയാടി കൊണ്ടിരിക്കുമെന്നും
എന്റെ ഇല്ലായിമ്മയെ കുറിച്ചുള്ള നാളുകള്‍
എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ
മനമേറെ നീറ്റിയത്തൊക്കെ വെറുതെയല്ലോ
മഞ്ഞ ലോഹങ്ങളും നാണയ കിലുക്കങ്ങളും
മായാ മോഹ വലയങ്ങളെന്നറിക
എല്ലാ കാലവും ഇവിടെ വിട്ടുപോകുമ്പോള്‍
ആകെ ഉള്ളയി കുറിച്ചിട്ട
അക്ഷര മുത്തുക്കള്‍ മാത്രമല്ലോ
Comments
നിനക്കുണ്ടോ അറിവ്
കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ..
ശുഭാശംസകൾ...