കുറും കവിതകൾ 74


കുറും കവിതകൾ 74

ചവിട്ടു നാടക പാട്ടും
ചാഞ്ഞു വീണ കുറുനിരകളും
കാറ്റു ഏറ്റു പാടുന്നുണ്ടായിരുന്നു

ഇടവക പ്രണയവും
സങ്കീർത്തന പുസ്തകത്തിലെ വരികളും
കുമ്പസാര കൂടും

ഇന്നുവരികളിലല്ല
അതിനുയിടയിലേറുന്നതാണ്
എല്ലാവർക്കുമിഷ്ടം

ഇന്ന് അമ്പിളിയുണ്ട്
പാടം തരിശും
അരിവാളിൽ ചോരകറ"

"മാറാട്ടവും കഴിഞ്ഞു
മാളത്തിലേക്കിന്നിന്റെ
നിർലജ്ജ കാഴ്ചകൾ"

ഇന്നുവരികളിലല്ല
അതിനുയിടയിലേറുന്നതാണ്      
എല്ലാവർക്കുമിഷ്ടം

നിശബ്ദ പ്രണയം
മനസ്സിലൊതുക്കിയ
വയസ്സാം കാലം

നാരയ വെരിനോളം    
ഇറങ്ങി ചെന്നു ക്ഷമയോടെ  
എന്നിട്ടും മനസ്സിലാക്കിയില്ലയെന്നെയവൾ

"സൗകുമാര്യം പോയിമറഞ്ഞു
ഒരു കാലഘട്ടം അരങ്ങൊഴിഞ്ഞു
നാളെ എല്ലാവർക്കും പോകണം"


"അലസനായ കവി
നിഴലിനെ കാത്തു
തുലികയെ കുറ്റപ്പെടുത്തുന്നു"

"എത്രയോ പാതകൾ
അതിൽ ഞാനും സഞ്ചാരി
എന്നാൽ കാലമോ ?!!"

Comments

ajith said…
ആശംസകള്‍
"സൗകുമാര്യം പോയിമറഞ്ഞു
ഒരു കാലഘട്ടം അരങ്ങൊഴിഞ്ഞു
നാളെ എല്ലാവർക്കും പോകണം"

അഭിനയിക്കാൻ..

ശുഭാശംസകൾ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “