കുറും കവിതകൾ 71



കുറും കവിതകൾ 71

ആകാശ പന്തലിൽ  
ആയിരം ദീപപ്രഭ
നക്ഷത്ര കണ്ണുകളിൽ നിന്നും


അവധിയെന്ന
വിധിയില്ലാതെയൊരു
വിഷുവും കടന്നു പോകുമല്ലോ

രാവിൻ സാന്ദ്രതയെ
അലിയിച്ചു ഒരു നിലാ-
പക്ഷിയുടെ താരാട്ട്

മേഘ പടലങ്ങളാൽ
കഞ്ചുകമണിഞ്ഞൊരു
അമ്പിളിപ്പെണ്ണ്

വിഷാദമാർന്ന മുകിലകന്നു
നിലാവു പുഞ്ചിരിച്ചു
അനിലനാൽ

മണൽ കാറ്റു വീശി
മരുപ്പച്ച തേടി
മനം

ഭൂപടങ്ങളിൽ
വെട്ടിത്തിരുത്തലുകൾ
മനങ്ങൾ തമ്മിലകലുന്നു


ഇരുളിന്റെ ആഴങ്ങളിൽ
ഇതൾ വിരിക്കും പൂവേ
നാണമിതെന്തേ  
 

Comments

ajith said…
ഈ കുറുംകവിത അസ്സലായിട്ടുണ്ട്

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “