കുറും കവിതകൾ 70


കുറും  കവിതകൾ 70

ചുള്ളികമ്പുകൾ
ചേർത്തുവച്ചൊരു
കൊട്ടരത്തിൽ മുട്ട

കളമടിയും പദവും
വിത്തോറ്റിയും പനമ്പും  
ഇന്നുയെല്ലാരും മറന്നു

വഴിതെറ്റിയ
മീനമുകില്‍
കണ്ണുനീര്‍വാര്‍ക്കുന്നു

തിളക്കുംവെയിൽ
കഞ്ഞിവെള്ളത്തിൽ വറ്റ് തേടുന്ന
കാഞ്ഞ വയറ്

ചെണ്ടമുറിയനും
കാ‍ന്താരിയും കട്ടനും
കണ്ണുനീരിനോടൊപ്പം  വയർ നിറഞ്ഞു

പൊതിരെ കിട്ടിയതല്ലും
വിശപ്പിനു മുതിരത്തീറ്റ
ഇന്നൊരുയൊർമ്മ

Comments

Cv Thankappan said…
കാലം മാറി,കോലം മാറി.
തിളക്കമുള്ള വരികള്‍
ആശംസകള്‍
ശുഭാശംസകൾ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “