കുറും കവിതകൾ -69
കുറും കവിതകൾ -69
മണലൂറ്റിയിട്ടു
കള്ളിയെന്നോ
കണ്ടില്ലേയെൻ നെഞ്ചകം
കറക്കിയെറെ വലയങ്ങൾ
മർമ്മരങ്ങളാൽ
ബാല്യമിന്നു ഓർമ്മയായല്ലൊ
തഴുതിട്ടു ഞാൻ എൻ
മനസ്സിന് വാതായനങ്ങളെ
ഇനിയില്ല ഒരു പ്രണയത്തിനും ഇടം
കുറുകി പറന്ന
പ്രാവിന്റെ ചിറകിൻ ചോട്ടിൽ
ആരും കാണാത്ത ഒരു മിടിക്കുന്ന ഹൃദയം
മുന്നിലുണ്ടായിട്ടും
തഴുതിട്ടു വച്ചല്ലോ
പ്രണയിക്കുമി പച്ചിപ്പിനെ
അത്താണിയും തണീർപന്തലും
പടിപുരകളും ചെമ്മണ്‍പാതകളുമിന്നു
ഓർമ്മയിൽ മാത്രം
ഗ്രിഷ്മെത്തി
ഇലകള കൊഴിഞ്ഞു
തളിരിടാൻ ഗ്രസിച്ചു മനം
ഗന്ധങ്ങളറിഞ്ഞില്ലെങ്കിലും
ഗന്ധത്തിൽനിന്നും
ഗ്രഹിക്കാമിനിയും
രവിയെത്തായിടത്തു
കവിയെത്തുന്നു
വേദങ്ങളിലുടെ
കടലലകളുടെ
പരിവേദനങ്ങൾ
കരയോടു പറഞ്ഞുയകലുന്നു
വിരലിൻ ഇടയിൽവിരിയും
വടിവൊത്ത അക്ഷരങ്ങളോട്
പരിഭവമില്ലാതെ ഒഴുകുന്ന കവിത
എഴുതിയിട്ടു വെട്ടി തിരുത്തി
മർക്കട മുഷ്ടി കാണിക്കുന്നു
കവിയല്ല കപി
Comments
പ്രാവിന്റെ ചിറകിൻ ചോട്ടിൽ
ആരും കാണാത്ത ഒരു മിടിക്കുന്ന ഹൃദയം
ശുഭാശംസകൾ.....
ആശംസകള്‍