കുറും കവിതകള്‍ 67


കുറും കവിതകള്‍ 67

കടമെന്നും
കടമയെന്നുമെണ്ണി  
കഴിക്കുന്നു  ജീവിതത്തെ          

ആലസ്യം ഒഴിയാത്തവനു
നേരെ വളയിട്ട കൈകളാൽ
ഒരു കപ്പ് ചൂട് കാപ്പി


ചരിച്ചിട്ട കട്ടിൽ
കണ്ണുനീർ ഒഴിഞ്ഞ
കോലായിൽ

മിന്നാമിന്നിയുടെ
നുറുങ്ങു വെട്ടത്തിൽ
ആദ്യ രാത്രി

അടഞ്ഞ  പുസ്തകത്തിലെ
വരികളെ   സ്വതന്ത്രമാക്കാൻ
സമയവും മനസ്സും അനുവദിക്കുന്നില്ല

തുമ്പതൻ  ചിരിയിൽ
തുള്ളി ചാടിയ
ഓണമിന്നു വിസ്മൃതിയിൽ

കൈനീട്ടമെന്നും _
വിഷുക്കാലം വീണ്ടും
പഴയൊരുടുപ്പില്‍  

വിശപ്പിനു
ഓണമെന്നോ
വിഷുയെന്നോയുണ്ടോ  

ദേശാടനത്തിൽ പറക്കലിൽ
അൽപ്പമൊരു വിശ്രമം
ക്യാമറക്കണ്ണുകളതു കവർന്നെടുത്തു


ഉണ്ണുവാനും ഉടുക്കുവാനും കൊടുക്കുന്നവൻ അമ്മാവൻ  
അല്ലാത്തവാൻ   കുമ്മാവൻ
പണമുള്ളവന്റെ നിണത്തിനെ വിലയുള്ളൂ
 
വാലുമുറിഞ്ഞതു കൊണ്ടല്ലേ
കണ്ണാടിക്കു മുന്നിൽ നിൽക്കാനായത്
വാൽ അല്ലാത്തതൊക്കെ അളയിലായി  

ഖത്തറിൽ പോയവനു
അത്തറിൻ മണത്തിനു പകരം
ഗട്ടറിൻ മണത്താൽ തൃപ്തിയടഞ്ഞു

Comments

വിശപ്പിനു
ഓണമെന്നോ
വിഷുവെന്നോ ഉണ്ടോ..

നല്ല കവിത

ശുഭാശംസകൾ....

ajith said…
നന്നായി
Cv Thankappan said…
നന്നായിരിക്കുന്നു
ആശംസകള്‍
Joselet Joseph said…
സമാന അര്‍ത്ഥം വാരാത്ത ഖണ്നികകള്‍ക്ക് താഴെ **** എട്ട് എഴുതിയാല്‍ വായന കൂടുതല്‍ സുഖമാകും.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “