കുറും കവിതകള്‍ 62
കുറും കവിതകള്‍ 62
വാക്കിനെയറിഞ്ഞുള്ളില്‍
നിറഞ്ഞ വരികള്‍ക്ക്
പഞ്ചാമൃതത്തിന്‍ സ്വാദുള്ള കവിത
വേദനയാല്‍ ഉരുണ്ടു കൂടിയ
കാര്‍മേഘങ്ങള്‍ മനസ്സില്‍ നിന്നും
പെയ്തു ഒഴിഞ്ഞു കവിതയായി
വിയര്‍ത്തു ഒഴികിയ
ഗന്ധത്തിനു ഒപ്പം
കവിതയുടെ ഏഴു അഴക്
വാക്കുകള്‍ക്കു വേദനയുടെ വഴുക്കല്‍
മുക്കുട്ടിന്റെ മണമോ കഷായത്തിന്‍ കയിപ്പോ
കവിതക്കൊ മനസ്സിനോ വയസ്സായതു
കവിതക്കും
കവിയുടെ മനസ്സിനുമെന്നും
കൗമാരം.
ഇന്നലെകളുടെ രുചിയറിയാത്ത
ഇന്നിന്റെ വരികളൊരുക്കുന്ന
ആധുനിക കവി
Comments
ആധുനിക കവി
ആശംസകള്‍
ശുഭാശംസകൾ.....