കുറും കവിതകള്‍ 61
കുറും കവിതകള്‍ 61
നാട്ടുകൂട്ടത്തിനെ
വിരട്ടിയോടിച്ചു
ആകാശ നൂലുകള്‍
പൂക്കള്‍ ചെടിയുടെ
വരദാനം
ദൈവത്തിന്റെ സ്വത്ത്
കുളകടവിലെ ആമ്പലിനെ
നുള്ളാനിന്നു കുട്ടികളാരുമില്ല
കമ്പ്യൂട്ടര്‍ പ്രതികൂട്ടില്‍
പൂതേന്‍ കിട്ടാതെ
വിശന്നു ചിറകു തളന്നു
പൂമ്പാറ്റ
തളിരില
ഉച്ചവെയിലെറ്റു
വാടി
ഉരുകി ഒഴുകിയ
പാല് ആയിസിനൊപ്പം
കൊതിയുറിയ മനസ്സ്
ഇന്നലെ പെയ്ത മഴ മേഘങ്ങളേ
കാറ്റു കൊണ്ടു പോയപ്പോള്‍
അലിയാതെ ഒരു മഴ തുള്ളി മനസ്സില്‍
Comments
ആശംസകള്‍