കുറും കവിതകള്‍ 59

കുറും കവിതകള്‍ 59

മുനിഞ്ഞു കത്തും 
സന്ധ്യാ ദീപത്തിനുമുന്നില്‍ 
വിശപ്പ്‌ നാമം ജപിക്കുന്നു 

മുനിഞ്ഞു കത്തും 
സന്ധ്യാ ദീപത്തിനുമുന്നില്‍ 
വിശപ്പ്‌ നാമം ജപിക്കുന്നു 

കൊച്ചിയില്‍ വിതച്ചത് 
അച്ചിയെ കണ്ടപ്പോള്‍ പതിരായി പോയി 
കൊല്ലത്ത് കായിക്കും എന്ന് കരുതിയത്‌ 
ഇല്ലത്ത് എത്തിയപ്പോള്‍ മുളച്ചു 

കൊച്ചിയില്‍ വിതച്ചത് മച്ചിക്കും
കൊല്ലത്ത് കായിച്ചത് 
ഇല്ലത്ത് എത്തിയപ്പോള്‍ അഴുകി പോയി 

കടമ എന്തെന്നറിയാത്തവള്‍ക്ക് 
കടം കൊടുക്കരുതേ അത് 
ഒരു കടം കഥയായി മാറും 

ഒരിക്കലുടുത്ത പട്ടുചെല ...
ഇരട്ട വാലന്റെ കൃപയാലിന്നു 
ആകാശം കാണുന്നു .....

മൂലക്കിരുന്ന കുടനിവര്‍ത്തിയപ്പോള്‍ 
മഴ നൂലുകല്‍ക്കൊപ്പം 
ക്ഷുദ്രജീവികളും പെയ്തിറങ്ങി .


അലമാര തുറന്നപ്പോള്‍
പുസ്തകത്താളിലൂടെ
ഓര്‍മ്മകള്‍ ഓടിക്കളിക്കുന്നു


അടുക്കല്‍ ഉണ്ടായിട്ടും 
വളരെ അകലത്തു ഉള്ളപോലെ 
ഹൃദയത്താല്‍ അകന്നില്ലേ 

പണ്ട് പരസ്പ്പരം വഴിയില്‍ കാണുമ്പോള്‍ 
ഒന്ന് കുശലം ചോദിച്ചിരുന്നു എങ്ങോട്ടാ എന്നൊക്കെ 
പിന്നെ ഒരു പുഞ്ചിരിയും സമ്മാനിച്ചിരുന്നു 
എന്നാല്‍ ഇന്നോ ?!!!

ആറ്റി കുറുക്കിയ വരികള്‍ 
വായിച്ചപ്പോള്‍ അറിഞ്ഞു 
ഇത് ഹൈക്കു എന്ന്

പെണ്ണാലെ മണ്ണാലെ ചത്തതു 
രാമായണവും മഹാഭാരതവും

പാതി അടഞ്ഞ കണ്ണുകളില്‍ 
ഉറക്കത്തിന്റെ മല്‍പ്പിടുത്തം 
കടിച്ചത് നീര്‍ക്കോലിയും 

തേടി തേടി അലഞ്ഞു 
വരികള്‍ക്കായി അവസാനം 
കുറുക്കിഎടുത്തുയി കുറും കവിത

Comments

Cv Thankappan said…
കുറുക്കിയതിന് ഔഷധവീര്യം കൂടും!
നന്നായിട്ടുണ്ട്‌
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “