ഒരു വരിക്കവിത - 2


ഒരു വരിക്കവിത -  2

1 ഓർമ്മയുടെ പുസ്തക താളിൽ നിന്നുമാ നന്മയുടെ എടു ചിന്തരുതെ !!

2 വെട്ടിച്ചിനിയെങ്ങിനെ കടക്കുമി മരണമെന്ന നിഴലിനെ !!

3 മഷിത്തണ്ടു കൊണ്ടു മായിച്ചാലും മാറുന്നില്ല ബാല്യകാലത്തിനൊർമ്മകൾ ?!!

4 കൂട്ടി കിഴിച്ചു നോക്കുമ്പോൾ നാം നേടിയതെന്ത് ഈ ജീവിതമെന്ന പ്രഹേളികയിൽനിന്നു?!!
 
5 ഞാനെന്ന ഞാനെ ഞാനാക്കി മാറ്റാനി ചാണോളം വയറിന്റെ ഞാണൊലി കേട്ടിട്ടു ഞെട്ടുന്നു ഞാനിന്നു ....

6 നാണയത്തിലെ തലയെടുത്ത സിംഹങ്ങൾ ചൊല്ലി സത്യമേവ ജയതേ ....

7 പണമെന്ന    വൃണത്തിൻ വക്രത  കണ്ടില്ലേ അവനായി വലയുന്നത് വിനയല്ലേ?!!!

8 പെണ്ണാലെയും മണ്ണാലെയും  ചത്തു രാമായണ ഭാഗവതങ്ങളും?!!

9 വരങ്ങളാലല്ലോ വിനയായതെന്ന് വേദയിതിഹാസം പഠിപ്പിച്ചു നമ്മളെ ?!!  

Comments

ajith said…
ഓരോ വരിയിലും ഒരു വലിയ ആശയം
Cv Thankappan said…
ചിന്തിപ്പിക്കുന്ന വരികള്‍
ആശംസകള്‍
ശുഭാശംസകൾ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “